CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 6 Seconds Ago
Breaking Now

യുകെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഒരു കുടകീഴില്‍ ഒരുമിക്കുന്നു

മലയാളമണ്ണില്‍ നിന്നും സൗഭാഗ്യങ്ങള്‍ തേടി യുകെയില്‍  കുടിയേറിയ മലയാളികളില്‍ കുറെയധികം കഴിവുള്ള പ്രതിഭകള്‍ എന്നും എവിടെയും എല്ലായിടത്തും തങ്ങളുടെ സഹജീവികളുടെ ഉന്നമനത്തിനായി ശ്രമിച്ചിട്ടുണ്ട്. ഇതാ അതില്‍ ഏറ്റവും അവസ്സാനമായി  സോഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്ത്തിക്കുന്ന മലയാളികള്‍ തങ്ങളുടെ അനുഭവങ്ങളും കഴിവുകളും പങ്കുവെക്കാനും അര്‍ഹാതപെട്ടവര്‍ക്കു എത്തിക്കുവാനും ഒരുങ്ങുന്നു; ഒരു കുടകീഴില്‍ നിന്ന്‌കൊണ്ട്.  അടുത്ത മാസം, ഒക്ടോബര്‍ 4 ശനിയാഴ്ച സ്ലോയില്‍ വെച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ചുവടുവെക്കാന്‍ ഒരുങ്ങുന്നു. ബ്രിട്ടണിലെ സങ്കീര്‍ണമായ തൊഴില്‍ സാഹചര്യത്തില്‍ കൂട്ടായ്മയുടെ സ്വരം ഉയര്‍ത്തി ഒരേ രംഗത്ത് പ്രവര്ത്തിക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനയുടെ രൂപീകരണം. തികച്ചും പ്രോഫെഷണലായ പ്രവര്ത്തനങ്ങലോടെ സമൂഹനന്മക്കായി, പ്രത്യേകിച്ച് മലയാളി സുഹൃത്തുക്കള്‍ക്ക് ആവശ്യസഹായം നല്കാന്‍ ഒരുങ്ങുന്ന പുതിയ സംഘടനക്ക് വിത്ത് പാകാനുള്ള പുതിയ യഞ്ഞത്തില്‍ പങ്കുചേരാന്‍ യുകെയില്‍ ജോലി ചെയ്യുന്ന എല്ലാ സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സംഗമ വേദിയും സമയവും  : Wexham  Court  Parish Hall,  Norway Drive,  Slough – SL2 5QP, October-4,2014 – 10.30am to 4.00pm.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  Tomy Sebastian (Chelmsford, Ph: 07766655697), Sibby Thomas (Sunderland, Ph: 07988996412), Jiji Joseph (Slough, Ph: 07931843197), Martin Chacku (Weston Super Mare, Ph: 07825447155), Joby Vincent (London, Ph: 07951225602), Thomas Joseph (Harlow, Ph: 07939492035)

 




കൂടുതല്‍വാര്‍ത്തകള്‍.