CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 20 Seconds Ago
Breaking Now

എംകെസിഎയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

കേരള നാടിന്റെ മധുരിക്കും ഓര്‍മ്മയില്‍ മാഞ്ചസ്റ്ററിലെ ക്‌നാനായ മക്കള്‍ ഒത്തുച്ചേര്‍ന്നു.പൂക്കളം ഒരുക്കിയും തിരുവാതിരയും മത്സരങ്ങളുമായി അവര്‍ തനിമയില്‍ ഒരുമയില്‍ഓണം ആഘോഷിച്ചപ്പോള്‍ അത് വേറിട്ട ഒരനുഭവമായി മാറി.

ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഒട്ടേറെ അസോസിയേഷന്‍ കുടുംബങ്ങള്‍ പങ്കാളികളായി.രാവിലെ 10.30ന് പൂക്കളം ഒരുക്കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.വിവിധ കായിക മത്സരങ്ങളെ തുടര്‍ന്ന് വടംവലി മത്സരം,സുന്ദരിക്ക് പൊട്ടുതൊടല്‍,മുളക് തീറ്റ മത്സരം എന്നിവ വേറിട്ട അനുഭവമായിമാറി.ഇതേ തുടര്‍ന്ന് 22 ഇനം വിഭവങ്ങളുമായി വിളമ്പിയ ഓണസദ്യയെ തുടര്‍ന്ന് പൊതു സമ്മേളനത്തിന് തുടക്കമായി.

അസോസിയേഷന്‍ പ്രസിഡന്റ് സിറിയക്ക് ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം കെ സി എ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ സജി മലയില്‍ പുത്തന്‍പുര,യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായി പങ്കെടുത്ത് ഓണസന്ദേശം നല്‍കി.തുടര്‍ന്ന് വേദിയിലെത്തിയ മാവേലിയോടൊപ്പം വിശിഷ്ടാതിഥികളോടൊപ്പം ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

ബോള്‍ട്ടണില്‍ നിന്നുള്ള ബിനോയി വ്യത്യസ്തമായ മാവേലിയെ അവതരിപ്പിച്ച് ഏവരുടേയും കൈയ്യടി നേടി.എം കെ സിഎ യൂത്ത് അവതരിപ്പിച്ച തിരുവാതിരയെ തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികളുമായി വേദിയില്‍ നിറഞ്ഞതോടെ കലാപരിപാടികള്‍ മികച്ച വിരുന്നായി മാറി.അഞ്ട് വയസില്‍ പ്രായമുള്ള കുട്ടികള്‍ക്കായി നടന്ന ഓമക്കുട്ടന്‍,ഓണക്കുട്ടി മത്സരത്തില്‍ തോബിയാസ് ജെയിമോന്‍ ഓണക്കുട്ടനായും എലീസിയാ സിറിയക്ക് ഓണക്കുട്ടിയായും തിരഞ്ഞെടുത്തു.വിജയികള്‍ക്ക് സെക്രട്ടറി ജോസ് പടപ്പുരയ്ക്കല്‍ കിരീടധാരണം നടത്തി.ഇതേ തുടര്‍ന്ന് വേദിയിലെത്തിയ പുരുഷന്മാരുടെ കോമഡി തിരുവാതിര മികച്ച ഹാസ്യാനുഭവമായി.

ജിസിഎസ് ഇ ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പതിനഞ്ചോളം പേര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.വൈസ് പ്രസിഡന്റ് ഷൈനി സജി സ്വാഗതവും ജോയ്ന്റ് ട്രഷറര്‍ ജെയ്‌മോന്‍ തോമസ് നന്ദിയും രേഖപ്പെടുത്തി.കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ദിവ്യസനല്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.