CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Seconds Ago
Breaking Now

ആറാമതു യാക്കോബായ കുടുംബ സംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി എത്തിച്ചേര്‍ന്നു

രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കോര്‍ഫറന്‍സിന്റെ നടത്തിപ്പിന് യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി എത്തിച്ചേര്‍ന്നു. മാന്‍ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്ന അഭി. തിരുമനസിനെ ലിവര്‍പൂള്‍ ഇടവക വികാരിയും കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍ വീനറുമായ റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേത്രുത്ത്വത്തില്‍ യുകെ  മേഖല റിജിയണല്‍ കൗണ്‍സില്‍ ട്രഷറാര്‍ ശ്രി ജേക്കബ് കോശിയും. ലിവര്‍പൂള്‍ ഇടവക വൈസ് പ്രസിഡന്റ്  ശ്രി. രാജു പൗലൊസ്, ട്രഷറാര്‍ ശ്രി. ജോസ് മാത്യു, മുന്‍ സെക്രടറി തൊമ്മച്ചന്‍ സ്‌കറിയ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്താപിതമായിരിക്കുന്ന ലിവര്‍പൂള്‍ സെന്റ് മെരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ വച്ച്  (ക്‌നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോങ്ങ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്‌സ് നഗറില്‍ വച്ച്  ( Knowsley Leisure & Culture Park, Longview Drive, Huyton L36 6EG )   നടത്തപ്പെടുന്ന കുടുംബ സംഗമത്തിനീനിയും മൂന്നു ദിവസം മാത്രമാണു അവശേഷിക്കുന്നത്. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു കെ യില്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഒന്നയിരിക്കുമെന്നതില്‍ സംശയമില്ല.

 ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവായുടെ ആശീര്‍വാദത്തോടുകൂടി, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്‍ ചീഫ് ഗസ്റ്റുമായി ക്രമീകരിച്ചിരിക്കുന്നായ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ പരിശുദ്ധ സഭയുടെ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി യുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

 

രസ്ഥു ദിവസം നീസ്ഥുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ 9.00 മണിക്ക് റജിസ്റ്റ്രേഷനോടുകൂടി ആരംഭിക്കുന്നതും 21 നു ഞായറാഴ്ച നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അതിനു ശേഷം നടക്കുന്ന ക്ലോസിങ്ങ് സെറിമണിയോടുകൂടി സമാപിക്കുന്നതുമാണ്.

 പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമത്തത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സഭാ വിശ്വാസികളും രജിസ്റ്റ്രേഷനായി അതാതു ഇടവകകളുമായി ബന്ധപ്പെട്ട് എത്രയും വേഗം രജിസ്റ്റ്രേഷന്‍ എടുക്കേസ്ഥതാണന്നു യു കെ റിജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.