CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 6 Seconds Ago
Breaking Now

ഗുരുദേവ സമാധി ദിനാചരണം സെപ്തംബര്‍ 21ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 87ാം മത് മഹാ സമാധി ദിനാചരണം സെപ്തംബര്‍ 21ന് വിപുലമായി ആചരിക്കും.എസ്എന്‍ഡിപി യുകെ യോഗം 6170ന്റെ കീഴിലുള്ള എല്ലാ കുടുംബ യൂണിറ്റുകളിലും സമാധി ദിനാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൃതാനുഷ്ഠാനങ്ങളാല്‍ ആചരിക്കുന്ന സമാധിദിനത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം,അഖണ്ഡ നാമജപം,മഹാ സമാധി പ്രാര്‍ത്ഥനകളും നടക്കും.

ലണ്ടനില്‍ നടക്കുന്ന പ്രഥമ സമാധി ദിനാചരണത്തിന് എസ്എന്‍ഡിപി യുകെ ശാഖാ യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ നേതൃത്വം നല്‍കും.ലിവര്‍പൂളില്‍ ഉപവാസ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് സെക്രട്ടറി വിഷ്ണു നടേശന്‍ നേതൃത്വം വഹിക്കും.ശാഖയുടെ കീഴിലുള്ള വിംബ്ലി,സൗത്താംപ്റ്റണ്‍,പൂള്‍,ക്രോയ്‌ഡോണ്‍,ടോണ്‍ടണ്‍,ബ്രിസ്‌റ്റോള്‍ കുടുംബ യൂണിറ്റുകള്‍ ഉപവാസവും സര്‍വ്വമത പ്രാര്‍ത്ഥനയും പ്രഭാഷണവും ശാഖാ മാനേജിങ്ങ് കമ്മറ്റികള്‍ സംഘടിപ്പിച്ചിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിഷ്ണു നടേശന്‍-07723484438,രാകേഷ് - 07432609750,സുധാകരന്‍ പാല- 07414 608807,കുമാര്‍ സുരേന്ദ്രന്‍-07979352084,ലൈജു-07723730828,സൗമ്യ-07832986856




കൂടുതല്‍വാര്‍ത്തകള്‍.