CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 49 Minutes 31 Seconds Ago
Breaking Now

സെല്‍മയുടെ ഓണാഘോഷം ഗംഭീരമായി

സൗത്ത് ലണ്ടനിലെ മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമായ സെല്മയുടെ ഓണാഘോഷം ഈ കഴിഞ്ഞ സെപ്തംബര് 20ന് കാറ്റ്‌ഫോര്ഡിലെ ഗോള്‍ഡ് സ്മിത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ ഗ്രേറ്റ് ഹാളില്‍ നടത്തപ്പെട്ടു.

തനി കേരളീയ തനിമയില് പൊന്നാട ഇട്ട് എംപിയെ സ്വീകരിച്ചതിനോടൊപ്പം വാഴയിലയില്‍ വിളമ്പിയ വളരെ വിഭവ സമ്പത്ത് നിറഞ്ഞ 28 കൂട്ടം കറികളും പായസവും കഴിക്കുകയുണ്ടായി. സദ്യയെല്ലാം സംഘാടകരേയും അഭിനന്ദിച്ചതിനോടൊപ്പം തന്നെ അടുത്ത വര്ഷത്തെ ഓണാഘോഷത്തെ ഉറ്റുനോക്കികൊണ്ടാണ് എംപി തിരിച്ചുമടങ്ങിയത്.

പുലികളുടേയും മുത്തുക്കുടയുടേയും ചെണ്ട മേളത്തിന്റേയും താലപ്പൊലിയേറിയ മങ്കമാരുടെ അകമ്പടിയോടുകൂടിയാണ് മാവേലിയെ വരവേറ്റത് .കേരളീയ തനിമയാര്‍ന്ന കൈകൊട്ടിക്കളിയും വിവിധ തരത്തിലുള്ള കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും പുറമേ ജീനിയസ് ഓര്ക്കസ്ട്രയുടെ ഗാനമേളയും ഹണി ഡാന്‌സ് അക്കാദമിയിലെ സുന്ദരികളുടെ നൃത്തച്ചുവടുകള് കൂടിയായപ്പോള്‍ നിറഞ്ഞ സദസിനെ ആനന്ദത്തിലാക്കി.

28 അംഗങ്ങളെ ഒന്നിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്ന ഗ്രൂപ്പ് ഡാന്‌സ് ആയിരുന്നു ഈ വര്‍ഷത്തെ ജനപ്രീതിയാര്ന്ന കലാപരിപാടി. ഘലംശവെമാ ങജ ഒലശറശ അഹലഃമിറലൃ നൊപ്പം സെല്മയുടെ ആദ്ധ്യാത്മീക പിതാവായ ഫാ ലൂക്കും ബിസിബി ദീപം കൊളുത്തിയപ്പോള് സൗത്ത് ലണ്ടനിലെ മറ്റൊരു കലാ മാമാങ്കത്തിന് തുടക്കമിടുകയായിരുന്നു.

സോജിയുടേയും സുബിയുടേയും നേതൃത്വത്തില് നടത്തിയ കലാപരിപാടികള് അസൂയാവഹമായ പ്രശംസയാണ് നേടിയത് .പ്രസിഡന്റ് ശ്രീകുമാറിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ആഘോഷം സെല്മ സെക്രട്ടറി സെബിന്റെ നന്ദി പ്രകാശത്തോടൊപ്പം പടിയിറങ്ങിയപ്പോള് ടീൗവേ ഘീിറീി മലയാളികളുടെ ഒരു വര്ഷത്തെ കാത്തിരിപ്പിനു വിരാമമായി.

വരാനിരിക്കുന്ന ദീപാവലിയും ക്രിസ്മസും ന്യൂ ഇയറും ഇത്തരത്തിലുള്ള ഒരു വിജയമാക്കുകയാണ് സംഘാടകരുടെ അടുത്ത ലക്ഷ്യമെന്ന് സെക്രട്ടറി അറിയിക്കുകയുണ്ടായി. പ്രസിഡന്റ് ശ്രീകുമാറിനും സെക്രട്ടറി സെബിനോടുമൊപ്പം ബിനൂപും ജിന്‌സിയും അടുങ്ങുന്നതാണ് ഈ വര്‍ഷത്തെ കമ്മറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.