CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 14 Seconds Ago
Breaking Now

ഓണാഘോഷവും, വിശ്വാസപരിശീലന വാര്‍ഷികവും ഇത്തവണ ഒരുമിച്ച് ; ക്യാറ്റ്‌ഫോര്‍ഡ്-ബ്രോംലീ കുര്‍ബാന കേന്ദ്രങ്ങള്‍ ഏവര്‍ക്കും മാതൃകയാകുന്നു

സൗത്തീസ്റ്റ് ലണ്ടനിലെ ക്യാറ്റ്‌ഫോര്‍ഡ്-ബ്രോംലീ സീറോ മലബാര്‍ സെന്റര്‍ സംയുക്തമായി ഓണം ആഘോഷിക്കുമ്പോള്‍ അത് ഏവര്‍ക്കും ഉത്തമ മാതൃകയാവുകയാണ്. പലയിടങ്ങളിലും അസ്സോസ്സിയേഷനുകളും സംഘടനകളും ഓണം പ്രത്യേകമായി ആഘോഷിക്കുമ്പോള്‍ ഈ രണ്ട് സെന്ററുകള്‍ സംയുക്തമായാണ് ഓണം ആഘോഷിക്കുന്നത്.സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും, സമ്പല്‍സമൃദ്ധിയുടേയും സന്ദേശം 

ഓതുന്ന ഓണം ഇത്തരത്തില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചത് ഈ സെന്ററുകളിലെ അംഗങ്ങള്‍ ഒന്നു ചേര്‍ന്നാണ്.

സെപ്റ്റംബര്‍ 27 ശനിയാഴ്ച്ച 11:00 മണിക്ക്, ഗ്രോവ് പാര്‍ക്കിലുള്ള സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് ഓണാഘോഷവും,വിശ്വാസ പരിശീലന വാര്‍ഷികവും നടത്തപ്പെടും. (Address: Baring Rd, London SE12 0DX). ഉച്ചക്ക് ഒരുമണിക്ക് 

ഓണസദ്യയും തുടര്‍ന്ന് സെന്ററുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. വിശ്വാസ പരിശീലന വാര്‍ഷികത്തിന്റെ 

പൊതുസമ്മേളനത്തിന് സതക്ക് അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍ റവ.ഡോ.ബിജു കൊറ്റനല്ലൂര്‍ അദ്ധ്യക്ഷം വഹിക്കും. 

എണ്‍പതോളം കുട്ടികളാണ് ഇവിടെ വിശ്വാസ പരിശീലനം നേടിക്കൊിരിക്കുന്നത് കഴിഞ്ഞ വര്‍ഷം വിശ്വാസ പരിശീലനത്തില്‍ മികച്ചപ്രകടനം കാഴ്ച്ച വച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശ്വാസ പരിശീലന ക്ലാസ്സുകളിലെ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സ്‌നേഹസമൃദ്ധമായ ഓണസദ്യയിലേക്കും, ദൃശ്യശ്രാവമധുരമായ കലാപരിപാടികളിലേക്കും ഏവരേയും 

സാദരം ക്ഷ്ണിക്കുന്നതായി കൈക്കാരന്മാര്‍ (ഡെന്നി ജേക്കബ്, ഷാജി ലോനപ്പന്‍) 

അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 07717280257,07828363212 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.