CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 59 Seconds Ago
Breaking Now

സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ ഓണം പ്രൗഡോജ്വലമായി ആഘോഷിച്ചു

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

രാവിലെ 10.30ന് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് കൂടി മഹാബലിയെ സ്വീകരിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ചടങ്ങില്‍ വിശിഷ്ട അതിഥികള്‍ നിലവിളക്കിന് തിരികൊളുത്തി കലാ കായിക പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

മലയാളികള്‍ക്ക് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു നല്ല ഓണം ഇടവക വികാരി ഫാ.വര്‍ഗീസ് മാത്യു ആശംസിച്ചു.ചടങ്ങില്‍ വിശിഷ്ട അതിഥി ശ്രീ കാര്‍ത്തികേയന്‍ അവറുകള്‍ ഒരു നല്ല ഓണ സന്ദേശം നല്‍കി.

തുടര്‍ന്ന് ഇടവകയിലെ കുട്ടികളും മുതിര്‍ന്ന വരും ഒരു പോലെ കലാ കായിക പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ അത് ഒരു പുതിയ അനുഭവമായി.വടംവലി,കസേര കളി തുടങ്ങിയ ഇനങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഇടവക അംഗങ്ങള്‍ സ്വാദിഷ്ടമായ ഓണസദ്യ കേരള തനിമയില്‍ ഒരുക്കിയിരുന്നു.ചടങ്ങില്‍ ബിജു ജോര്‍ജ് സ്വാഗതവും ജിനോയ് ഫിലിപ്പ് നന്ദിയും പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.