CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 48 Seconds Ago
Breaking Now

ന്യൂസ്ബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഗംഭിരമായി

ന്യൂസ്ബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും ഓണാഘോഷവും ഏവരും ഭംഗിയായി ആഘോഷിച്ചു.ഫെയര്‍ ക്ലോസ്ഡ് ഡേ സെന്ററിലായിരുന്നു ആഘോഷങ്ങള്‍.ന്യൂസ്‌ബെറി മേയര്‍ ജോ ഡേ ഉത്ഘാടന ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.10.30നാണ് ഓണാഘോഷം തുടങ്ങിയത് .പ്രസിഡന്റ് ജിജു യോവല്‍ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷന്‍ സെക്രട്ടറി മനോജ് രാമചന്ദ്രന്റെ സ്വാഗത പ്രസംഗത്തിന് ശേഷം വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറി.

ആഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം നിലവിളക്ക് കൊളുത്തി പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നിര്‍വഹിച്ചു.വിശിഷ്ടാതിഥിയായ മേയര്‍ മികവുറ്റൊരു പ്രസംഗം കാഴ്ചവച്ചു.പിന്നീട് വെസ്റ്റ് ബെര്‍ക്ക്‌ഷെയര്‍ വോളന്റിയേഴ്‌സ് സെന്റര്‍ ഡയറക്ടര്‍ എന്‍എംസിഎയുടെ ചാരാറ്റി പരിപാടിയില്‍ പങ്കെടുത്ത വോളന്റിയേഴ്‌സിന് സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഓണസന്ദേശം ഇംഗ്ലീഷില്‍ പ്രിന്‍സ് ജിജുവും മലയാളത്തില്‍ സുജാതന്‍ പ്രഭാകരനും നല്‍കി.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാകേഷ് അലക്‌സ് പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

 

അടുത്ത മാസം ഓസ്‌ട്രേലിയയിലേക്ക് പോകുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ സെക്രട്ടറിയും  എന്‍എംസിഎ അംഗവുമായ രവീഷ് ജോണ്‍ യാത്രാ മംഗളങ്ങളറിയിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വേദിയിലവതരിപ്പിച്ചത് .മനോജ് രാമചന്ദ്രനും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് സോങ്ങും ശാലിനി ഫിലിപ്പും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയും ഏറെ ഹൃദ്യമായി.

പ്രസാദ് വര്‍ക്കി എഴുതിയ നാടകം ഹരികൃഷ്ണനും സിജോ ചാക്കോയും ചെര്‍ന്ന് ഭംഗിയായി സംവിധാനം ചെയ്തതോടെ നല്ലൊരു വിരുന്നായിമാറി.

നേഹ വര്‍ഗീസ്.നിഷിദ ഹണി,എവെലിന്‍ ബിനോ,ധന്യ തോമസ്,ദിവ്യ തോമസ്,നേഹ അനില്‍,സാഹില്‍ അനില്‍ എന്നിവര്‍ വേദിയില്‍ മികച്ച കലാപ്രകടനങ്ങളാണ് കാഴ്ചവച്ചത് .

നല്ലൊരു ഓണസദ്യയും ഒരുക്കിയിരുന്നു.അഞ്ച് മണിവരെ നീണ്ടു നിന്ന പരിപാടികള്‍ ഏവരേയും ഓണാഘോഷത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ചു.ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ഓണാഘോഷം കടന്നുപോകുമ്പോള്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പു കൂടി അംഗങ്ങള്‍ പങ്കുവച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 

 




കൂടുതല്‍വാര്‍ത്തകള്‍.