CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 49 Seconds Ago
Breaking Now

ഗ്രേസ് മെലോഡിയസ് ഹാംപ്‌ഷെയറിന്റെ ഗ്രേസ് നൈറ്റ് 2014 മെഗാ ഷോ കേരളപിറവി ദിനത്തില്‍

യുകെയിലെ പ്രമുഖ ഓര്‍ക്കസ്ട്രാ ഗ്രൂപ്പായ ഗ്രേസ് മെലോഡിയസ് ഹാംപ്‌ഷെയറിന്റെ 6ാം വാര്‍ഷിക ആഘോഷമായ ഗ്രേസ് നൈറ്റ് 2014 മെഗാ ഷോ കേരളപിറവി ദിനത്തില്‍ സൗത്താംപ്ടണില്‍ തിരിതെളിയും

മലയാള സിനിമ പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ യുകെയിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രശസ്തരായ അജിത്ത് പാലിയത്ത്,സജീഷ് ടോം,സാം തിരുവാതില്‍,ഷാജി തോമസ്,സുധാകരന്‍ പാല,നോബിള്‍ തെക്കേമുറി,ഫാ ഡാനിയേല്‍ കുളങ്ങര എന്നിവരെ കൂടാതെ കല ഹാംപ്‌ഷെയര്‍ പ്രസിഡന്റ് ജിഷ്ണു ജ്യോതി,മലയാളി അസോസിയേഷന്‍ പോര്‍ട്ട്‌സ് മൗത്തില്‍ നിന്ന് ഡെന്നീസ് വറീത്,ബേസിന്‍ സ്‌റ്റോക്കില്‍ നിന്ന് ശോഭന്‍ ബാബു,മാസ് സൗത്താംപ്റ്റണില്‍ നിന്ന് സജിത്ത് ജോസഫ്,ലണ്ടനില്‍ നിന്ന് അനില്‍കുമാര്‍ ഇടവന,സാലിസ്ബറിയില്‍ നിന്ന് സുജു ജോസഫ് എന്നിവരും സംസാരിക്കും.

 

സംഗീത മധുമഴ പെയ്യിക്കാന്‍ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനൊപ്പം ഗ്രേസ് മെലോഡിയസിന്റെ ഗായികമാര്‍,ട്രീസാ ജിഷ്ണു,സാന്ദ്രാ ജെയ്‌സണ്‍,ലീനാ നോബിള്‍,ജിലു ഉണ്ണിക്കൃഷ്ണന്‍ കൂടാതെ ബിനോയ് മാത്യു,ഷിബു തോമസ് പീറ്റര്‍ മോറീസ്,ദീപാ സന്തോഷ്,അനുപമ ആനന്ദ് ,സൗമ്യ പ്രതീഷ് എന്നിവര്‍ ഒന്നിക്കുമ്പോള്‍ ചിരിമഴ പെയ്യിക്കാന്‍ വരുണ്‍ ലണ്ടന്‍,പി കെ സുരേഷ് എന്നീ അനുഗ്രഹ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഒരു പറ്റം കലാകാരന്മാരുടെ സംഘം .നൃത്ത വിസ്മയം ഒരുക്കാന്‍ പ്രശസ്ത നര്‍ത്തകി ശ്രീകല കിഷോറിന്റെ കീഴില്‍ പഠിക്കുന്ന പ്രജിത പ്രമോദ്,ഋഷിക ഷിബു,ഡെല്‍ഗാ ഡെന്നീസ് എന്നിവരെ കൂടാതെ പോര്‍ട്ട്‌സ് മൗത്ത്,സാലിസ്ബറി മലയാളി കൂട്ടായ്മകളിലേയും ഹിന്ദു സമാജം യുകെയിലേയും കലാകാരന്മാരായ മിലന്‍ ഷൈന്‍,പ്രിന്‍സി രാകേഷ്,ഉഷസ് സുകുമാരന്‍,ജോസ് ലി ജോര്‍ജ്,അനുപമ ,രൂപ,ദീപാ സോനാ,ചിന്നാ,ലാലി ജോണ്‍,ഡെല്‍റ്റി സിജോ,മിനിമോള്‍,ബിനിമോള്‍,മെര്‍ലിന്‍,റിയ എന്നിവരും എത്തുന്നു.കലാപരിപാടികളുടെ ബാഹുല്യം കണക്കിലെടുത്ത് നവംബര്‍ ഒന്നാം തിയതി വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് തന്നെ ഗ്രേസ് നൈറ്റ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉണ്ണിക്കൃഷ്ണനും നോബിള്‍ മാത്യുവിനൊപ്പം കലയുടേയും അമ്മയുടേയും ഭാരവാഹികളും ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.ജിഷ്ണു ജ്യോതി,ജയിസണ്‍ ടോം,ലിസി ഉണ്ണി,ജയ്‌സണ്‍ മാത്യു,സിബി മാത്യു,ചാണ്ടി ഈരയില്‍,ജോര്‍ജ് എടത്വ എന്നിവര്‍ അടങ്ങിയ വിവിധ കമ്മറ്റികള്‍ ഗ്രേസ് നൈറ്റ് 2014 ഒരു ഗ്രേറ്റ് നൈറ്റാക്കാനുള്ള ശ്രമത്തിലാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഉണ്ണികൃഷ്ണന്‍-07411775410

നോബിള്‍ മാത്യു-07894445390

 

 




കൂടുതല്‍വാര്‍ത്തകള്‍.