CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 51 Seconds Ago
Breaking Now

ചെമ്പഴത്തി കുടുംബയൂണിറ്റ് നാലാമത് കുടുംബസംഗമം നടന്നു

6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നാലാമത് കുടുംബ സംഗമം ബാണ്‍സ്റ്റാപ്പിളില്‍ നടന്നു.

 

ഉച്ചകഴിഞ്ഞ് 2 മണിക്കു നടന്ന കുടുംബ സംഗമത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.പുതിയ കുടുംബാംഗങ്ങള്‍ വന്നു ചേര്‍ന്നത് കുടുംബ സംഗമത്തിന് ആവേശമായി.

ഭക്തിനിര്‍ഭരമായ കുടുംബ പ്രാര്‍ത്ഥനയ്ക്കു ശേഷം കുടുംബ യോഗം നടന്നു.

യോഗത്തില്‍ ശ്രീ പി ജി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജോയ്ന്റ് കണ്‍വീനര്‍ ശ്രീ എം കെ ബിജുമോന്‍ സ്വാഗതം പറഞ്ഞു.കണ്‍വീനര്‍ ശ്രീ ലൈജു രാഘവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

അടുത്ത കുടുംബ സംഗമം നവംബര്‍ 30ന് എക്‌സിറ്ററില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

ശ്രീ രാജ്‌മോഹന്‍ കൃതജ്ഞത രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.