CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 39 Seconds Ago
Breaking Now

രാഗ താള മേളങ്ങള്‍ക്ക് പുതിയ ഭാവം സൃഷ്ടിച്ച് ആവേശമായി ഗ്രേസ് നൈറ്റ്

നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മലയാളി കൂട്ടായ്മയ്ക്ക് ഗ്രേസ് മെലോഡിയസ് നല്‍കിയ പിറന്നാള്‍ സമ്മാനം ഏറ്റവും മികച്ച ഒരു കലാവിരുന്നായിരുന്നു,ഗ്രേസ് നൈറ്റ് 2014.

വൈകുന്നേരം ആറു മണിക്ക് തുടങ്ങിയ കലാസന്ധ്യയ്ക്ക് സുപ്രസിദ്ധ പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് യുകെയിലെ കലാ സാംസ്‌കാരിക മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ ആശംസകളുമായി എത്തി.ശ്രീ അജിത്ത് പാലിയത്ത്,സജീഷ് ടോം സാം തിരുവാതില്‍,സുധാകരന്‍ പാല,ശോഭന്‍ ബാബു,ഫാ ഡാനിയേല്‍ കുളങ്ങര,ഡെന്നീസ് വറീത് ,സജിത്ത് ജോസഫ്,നോബിള്‍ തെക്കേമുറി,സുജു ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന് ബിജു നാരായണന്‍ സദസിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെസലേ അവതരിപ്പിച്ചു.പിന്നീടാണ് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന കലാവിരുന്ന് .

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്മാര്‍ ഒരു വേദിയില്‍ ഒന്നിച്ചപ്പോള്‍ രാഗതാളമേള ലയങ്ങള്‍ക്ക് ഒരു പുതിയ ഭാഷ്യം രചിക്കപ്പെട്ടു.സംഘാടന മിഴിവ് കൊണ്ടും കലാപരിപാടികളുടെ മേളം കൊണ്ടും കലാപരിപാടികളുടെ മേന്മകൊണ്ടും ഗ്രേസ് നൈറ്റ് ഒരു ഗ്രേറ്റ് നൈറ്റാകുകയായിരുന്നു.ഗ്രേസ് മെലോഡിയസിന്റെ നെടും തൂണുകളായ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ നല്‍കിയാണ് ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റിന് കൊടിയിറങ്ങിയത് .ചാരിറ്റിക്ക് പുതിയമാനം നല്‍കിയ അമ്മ എന്ന സംഘടനയിലെ കുടുംബിനികള്‍ ഈ ഗ്രേസ് നൈറ്റില്‍ വിറ്റഴിച്ചത് 700 പൗണ്ടിന്റെ വിവിധ അച്ചാറുകളാണ് .

അന്‍പതിലധികം കലാകാരന്മാരുടെ കൂട്ടായ്മയാണ് ഗ്രേസ് നൈറ്റിനെ ഉജ്വലമാക്കിയത് .

ഗ്രേസ് നൈറ്റില്‍ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനും ഒപ്പം ട്രീസാ ജിഷ്ണു,സാന്ദ്രാ ജയ്‌സണ്‍,ലീനാ നോബിള്‍,ജിലു ഉണ്ണികൃഷ്ണന്‍ എന്നീ ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ ഗായികമാര്‍ക്കൊപ്പം ദീപാ സന്തോഷ്,ബിനോയ് മാത്യു,ഷിബു മാത്യു,അനുപമ ആനന്ദ്,സൗമ്യ പ്രതീഷ്,പീറ്റര്‍ മോറിസ് ജോസഫ്,ജോണ്‍സണ്‍ ജോണ്‍,അലീന സജീഷ് എന്നിവര്‍ ചേര്‍ന്ന് വ്യത്യസ്തമായ ഗാനമാലിക തീര്‍ത്തു.

 

ശാസ്തീയവും സിനിമാറ്റിക്കും കേരളീയ നടനവും അടങ്ങിയ വിവിധ നൃത്തരൂപങ്ങള്‍ക്ക് ഋതിക ഷിബു,പ്രജിത പ്രമോദ്,മിന്നാ ജോസ്,ഡാല്‍ഗാ ഡന്നീസ്,സാന്ദ്രാ ഡന്നീസ്,ലാലി ജോണ്‍,ഡല്‍റ്റി സിജോ,പ്രിന്‍സി രാഗേഷ്,സോനാ ജോസ്,ജോസ്‌ലി ജോര്‍ജ്,മിലന്‍ ഷൈന്‍ ഉഷസ് സുകുമാരന്‍,അനുപമ ബേബി,ദീപാ ബേബി,രൂപാ ബേബി,കിരണ്‍ മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സദസിനെ കോരിത്തരിപ്പിച്ച പ്രകടനങ്ങളുമായി സുരേഷ് പികെ നേതൃത്വം നല്‍കിയ സൗത്താംപ്റ്റണ്‍ കലാവേദിയുടെ കോമഡി സ്‌കിറ്റും ചിച്ചസ്റ്റര്‍ മലയാളി കൂട്ടായ്മയുടെ ബൈബിള്‍ സ്‌കിറ്റുംഅരങ്ങേറി .

നാവില്‍ കേരളീയ രുചി ഭേദങ്ങളുടെ വിരുന്നൊരുക്കാന്‍ ഇന്‍ഡ്യന്‍ ഡിലെറ്റ് സേസിംഗ് സ്‌റ്റോക്കിലെ പാചക വിദഗ്ധര്‍ ഒരുക്കിയ തട്ടുകടയിലെ വിഭവങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു.

 

ലൈറ്റും സൗണ്ടും ഒരുക്കിയത് ബിനു നോര്‍ത്താംപ്റ്റണായിരുന്നു.ശബ്ദ വെളിച്ച വിന്യാസത്തിലെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് ഗ്രേസ്‌നൈറ്റിന് ദൃശ്യ ശ്രാവ്യ വിരുന്നാണ് ബിനു ഒരുക്കിയത് .

ഗ്രേസ്‌നൈറ്റ് വിജയമാക്കാന്‍ സഹായിച്ച എല്ലാവരേയും ടീം ഗ്രേസ് നൈറ്റ് ചടങ്ങില്‍ ആദരിച്ചു.ഒരു ടീം വര്‍ക്കിന്റെ വിജയമായാണ് താന്‍ ഈ ഗ്രേസ് നൈറ്റിന്റെ വിജയം കാണുന്നതെന്ന് ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.എന്നാലും തനിക്കും നോബിള്‍ മാത്യുവിനൊപ്പം ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രയത്‌നിക്കാന്‍ സാധിച്ചു.അനില്‍ ഇടവന ഈസ്റ്റ് ഹാം,ജിഷ്ണു ജ്യോതി,ജയ്‌സണ്‍ ടോം,ജയ്‌സണ്‍ മാത്യു,കൊച്ചുമോന്‍ ചാണ്ടി ഈരയില്‍,സിബി മേപ്പുറത്ത്,റജി കോശി ടോട്ടന്‍ അമ്മയുടേയും കലയുടേയും ഭാരവാഹികള്‍ എന്നിവരോട് ഗ്രേസ് മെലോഡിയസിന്റെ നന്ദിയറിയിക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.