CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 15 Seconds Ago
Breaking Now

യുക്മ നോർത്ത് റീജിയണൽ കലാമേള കിരീടം വാറിംഗ്ടണ് മലയാളിഅസോസിയേഷന്

യുക്മ നോർത്ത് റീജിയണൽ കലാമേള കിരീടം വാറിംഗ്ടണ് മലയാളി അസോസിയേഷന് ,കലാതിലക പട്ടം അനഘ ജേകബും ഡോണ ജോഷും പങ്കിട്ടു.

യുക്മ നോർത്ത് റീജിയണൽ കലാമേളയുടെ പ്രൌഡഗംഭീരമായ ചടങ്ങ് യുക്മ യുടെ റീജിയണൽ പ്രസിഡഡ് ശ്രീ ദിലീപ് മാത്യുവിൻറെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡഡ് ശ്രീ വിജി കെപി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഖ്യാധിതിയായ എത്തിനിക് കൾച്ചറൽ അസോസിയേഷൻ പ്രസിഡഡ് ശ്രീ ഹസൻ കാസി മുഖ്യ പ്രഭാഷണം നടത്തി.യുക്മയുടെ നാഷണൽ വൈസ് പ്രസിഡഡ് ശ്രീ ഷാജി തോമസ് നാഷണൽ ജോയിൻറ് സിക്രട്ടറി ആൻസിജോയി,നാഷണൽ ട്രഷറർ അഡ്വ.ഫ്രാൻസിസ് മാത്യു,നാഷണൽ പി ർ ഒ ബാല സജീവ് കുമാർ, നാഷണൽ എസിക്യുട്ടിവ് മെംബർമാരായ ശ്രീ അലക്സ് വർഗ്ഗീസ്,യുക്മയുടെ പ്രഥമ പ്രസിഡഡ് ശ്രീ വർഗീസ് ജോണ് ആധിതേയ അസോസിയേഷൻ പ്രസിഡഡ് ശ്രീ ഷിജോ വർഗ്ഗീസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.തുടർന്ന് എല്ലാ അസോസിയേഷൻ പ്രസിഡഡ്മാരും ചേർന്ന് തിരി തെളിച്ചതോടെ കലാമേളയുടെ മത്സരങ്ങൾക്ക് തുടക്കമായി.റീജിയണൽ സിക്രട്ടറി അഡ്വ സിജു ജോസഫ് സ്വാഗതവും ആര്ട്സ് കോ-ഓഡിനെറ്റർ  ജോയി അഗസ്തി നന്ദിയും അർപ്പിച്ചു.  

 

 

 

രാവിലെ 10 മണിക്ക് യുക്മ നടത്തിയ റീജിയണൽ ചിത്ര രചനാ രചനാ മൽസരത്തിന് ശേഷമാണ് കലാമേള ചടങ്ങുകൾക്ക് തുടക്കമായത്.ഇടതടവില്ലാതെ രണ്ട് സ്റെജുകളിലായി നടന്ന മത്സരങ്ങളുടെ ഫല പ്രഖ്യാപനത്തോടെ സമാപിച്ചത് വൈകിട്ട് 8 മണിക്കാണ്.വാശിയേറിയ മൽസരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷനെ പിന്തള്ളി ആതിഥേയ അസ്സോസിയേഷനായ  വാറിംഗ്ടണ് മലയാളി അസോസിയേഷൻ  കിരീടം കരസ്ഥമാക്കി.ഒരേ പോയിന്റുകൾ നേടിയ അനഘ ജേകബും ഡോണ ജോഷും  കലാതിലക പട്ടം പങ്കിട്ടെടുത്തു.
 
മലയാളികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ തുടങ്ങിയ കുറച്ച് ചില ആൾക്കാർ, പിന്നിൽ നിന്ന് സമ്മർദ്ദ തന്ത്രങ്ങൾ നടത്തുകയും അതിൽ വഴിപ്പെടാതെ മലയാളി മക്കൾക്ക് പ്രോത്സാഹനം നൽകാൻ എത്തിയവരുടെ പങ്ക് ശ്ലാഘനീയമാണ്.

ആദ്യമായി ഈ കലാമേള വൻ വിജയമാക്കാൻ പങ്കെടുക്കാനെത്തിയ ഓരോ മത്സരാർത്തിക്കും മാതാപിതാക്കൾക്കും പങ്കെടുക്കാനെത്തിയ എല്ലാവർക്കും റീജിയണൽ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

 

 

 

അതുപോലെ ഈ കലാമേളയിൽ പങ്കെടുക്കാനെത്തിയ വിവിധ അസോസിയേഷനുകളിൽ നിന്നെത്തിയ പ്രസിഡഡ്മാരായ ഷിജോ വർഗ്ഗീസ് വാറിംഗ്ടണ്, ജോമോണ്‍ വിഗൻ ,ഷാജു ലിമ ,ബിനു ലിംക ,മനോജ്‌ MMCA ,പോൾസൻ MMA ,ഷോയി ഓൽടാം എന്നിവർക്ക് റീജിയണൽ കമ്മറ്റി പ്രത്യേകം നന്ദി അറിയിക്കുന്നു.
ചിത്ര രചന മത്സരത്തിന് നേതൃത്വം നൽകിയ ആർട്ടിസ്റ്റ് മോനിച്ചൻ പ്രസ്റ്റൻ പ്രത്യേകം നന്ദി അറിയിക്കുന്നു.കൂടാതെ കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി നമ്മോട് സഹകരിച്ച ജഡ്ജ്മാരായ നിമിഷ ബേബി,മരിയ തങ്കച്ചൻ ,സോണിയ ,ഷിബു പോൾ ,ബെന്നി ഒൾദാം,ജോയിപ്പാൻ ,റ്റിജോ എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.  

ഈ കലാമേളയുടെ വിജയത്തിനായി ആതിഥേയ അസോസിയേഷനിൽ നിന്ന് പ്രസിഡഡ് ശ്രീ ഷിജോ വർഗ്ഗീസ്,സിക്രട്ടറി ശ്രീ സുനിൽ മാത്യു വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ച ശ്രീദേവി നായർ ,നിമ്മി കുരിയൻ ,മിനി ജോബി ,മഞ്ജു വിത്സണ്‍ ,എബി തോമസ്‌ ,സുരേഷ് നായർ ,ലൈസൻ ജോണ്‍ ,ജോസ് ലുകോസ് ,ബിജോയി മാത്യു എന്നിവരുടെ നിസ്വാർത്ഥ സേവനം എടുത്ത് പറയേണ്ടതാണ്.

കലാമേളയുടെ വിജയത്തിനായി നമ്മോട് സഹകരിച്ച പ്രമുഖ സ്പോണ്‍സർമാരായ അലൈഡ് ഫിനാൻഷ്യൽ സർവ്വിസസ് ,ഇഞ്ചുറി ക്ലൈംസ് ,സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,വി പ്രൊട്ടക്റ്റ് ഇൻഷുറൻസ്, ഏലൂർ കൻസൾട്ടൻസി,ക്ലാസ്സിക് ട്രാവൽസ് എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.
സൌണ്ട് സിസ്റ്റം നല്കിയ ബെന്നി ഒൾദാം,വിഡിയോ ഗ്രാഫർ സൈബൻ ബോൾട്ടൻ എന്നിവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
യുക്മ റീജിയണൽ കലാമേള വൻവിജയ മാക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി റീജിയണൽ കമ്മറ്റി  പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

നവംബർ 8 ന് നടക്കുന്ന നാഷണൽ കലാമേളയിൽ  റീജിയണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് പങ്കെടുക്കാവുന്നതാണ് ,ഇവർക്ക് എല്ലാ വിജയാശംസകളും നേരുന്നു.

റീജിയണൽ കലാമേളയുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://plus.google.com/u/0/101050739436964474352/posts/Y7xGwa6sTKY?pid=6077429800588862850&oid=101050739436964474352 




കൂടുതല്‍വാര്‍ത്തകള്‍.