CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 4 Seconds Ago
Breaking Now

യുക്മ കലാമേള, അപ്പീല്‍ അംഗീകരിച്ചു. ബര്‍മിംഗ്ഹാം ടീമിന് തിരുവാതിരയില്‍ രണ്ടാം സ്ഥാനം

ലെസ്റ്റര്‍: ആവേശം വാരി വിതറിയ യുക്മ കലാമേളയില്‍ ഓരോ മത്സരങ്ങളും അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. മികച്ച മത്സരങ്ങള്‍ നടന്ന കലാമേളയില്‍ യു.കെയിലെ ഏറ്റവും മികച്ച വിധികര്‍ത്താക്കള്‍ ആയിരുന്നു മത്സരഫലങ്ങള്‍ നിര്‍ണ്ണയിച്ചത്. എങ്കില്‍ പോലും വിധി നിര്‍ണ്ണയം പലപ്പോഴും അത്യന്തം ക്ലേശകരമായിരുന്നു എന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. നാല്‍പ്പതിലധികം മത്സരങ്ങള്‍ ഉണ്ടായിരുന്ന കലാമേളയില്‍ ആകെ രണ്ട് അപ്പീലുകള്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് തന്നെ വിധി നിര്‍ണ്ണയത്തിന്‍റെ നിഷ്പക്ഷതയും ഗുണവും വ്യക്തമാക്കുന്നതായി. 

 

       പതിനൊന്ന് ടീമുകള്‍ മാറ്റുരച്ച തിരുവാതിരയില്‍ ആയിരുന്നു ഒരു അപ്പീല്‍ ലഭിച്ചത്. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആയിരുന്നു തിരുവാതിരയില്‍ അപ്പീല്‍ നല്‍കിയ ടീം. അപ്പീല്‍ കമ്മറ്റിയും ജഡ്ജസും ചേര്‍ന്ന് ഇതിനെ തുടര്‍ന്ന്‍ മാര്‍ക്ക് ലിസ്റ്റുകള്‍ പുനപരിശോധിക്കുകയും മാര്‍ക്ക് കൂട്ടിയതില്‍ പിഴവ് കണ്ടെത്തുകയുമായിരുന്നു. ഇത് ബോദ്ധ്യപ്പെട്ടതിനാല്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ തിരുവാതിര ടീമിന് അവരര്‍ഹിച്ച രണ്ടാം സ്ഥാനം നല്‍കുന്നതായി അപ്പീല്‍ കമ്മറ്റി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ച് വോക്കിംഗ് മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനവും ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍, ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി എന്നിവര്‍ രണ്ടാം സ്ഥാനവും ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജീന ജില്‍സ്, ലീന ശ്രീ, രേവതി പ്രിയദര്‍ശിനി, സിജി സോമന്‍, ജാനെറ്റ് ആന്റണി, ജോബി വിനോദ്, സംഗീത പോള്‍, ലിറ്റി ജിജോ എന്നിവരായിരുന്നു ബര്‍മിംഗ്ഹാം ടീമിലെ അംഗങ്ങള്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.