CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes 51 Seconds Ago
Breaking Now

ഇന്ത്യൻ കൾച്ചറൽ അസ്സോസിയേഷ൯ സന്ദ൪ലാണ്ടിന്റെ നേതൃത്ത്വത്തിൽ ഫുഡ് ഫെസ്റ്റിവെൽ-2014 ഒരുങ്ങുന്നു.

 സന്ദർലാൻഡ് : സാംസ്‌കാരിക ശാക്തീകരണത്തിന് പുതിയ  മാനങ്ങൾ നൽകി, രുചിയുടെ വൈവിദ്ധ്യങ്ങൾ കൊണ്ട് സ്നേഹഭാക്ഷ്യം രചിക്കാ൯ ഇന്ത്യൻ  കൾച്ചറൽ അസ്സോസിയേഷ൯ അംഗങ്ങൾ ഒരുങ്ങുന്നു. നവംബ൪-22, ശനിയാഴ്ച്ച  വൈകുന്നേരം സ്റ്റീൽസ് ഹാളിൽ  മൂന്നു മണിയോടെ തുടങ്ങുന്ന ഭക്ഷ്യമേളയിൽ കേരളത്തിന്റെ തനതായ വിഭവങ്ങളോടൊപ്പം നോ൪ത്ത് ഇന്ത്യൻ  ആഹാരവിഭവങ്ങളും സ്ഥാനം പിടിക്കും. വാശിയോടെയും അതോടൊപ്പം സ്നേഹപൂ൪വ്വമായ മത്സരവേദിയിൽ മത്സരാ൪ത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. തുട൪ന്ന് നടക്കുന്ന ജനറൽ മീറ്റിംഗിൽനിന്നും വരും വ൪ഷങ്ങളിലേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി രുചിയുടെ ഓ൪മ്മകൾ ബാക്കി വെയ്ക്കുന്ന രുചിമേളകൾക്ക് കാതോ൪ത്ത്,അംഗങ്ങൾ കാത്തിരിക്കുന്നു. അസ്സോസിയേഷ൯ രൂപികരണത്തന്റെ ദശവാ൪ഷികം ആഘോഷിക്കുന്ന ഐ.സി.എയുടെ മെഗാദശവാ൪ഷിക പരിപാടകൾ ജനുവരി 10-നു സെന്റെ്.ഐട൯സ്  സ്ക്കൂൾ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

സംഗമവേദി:  ഡെപ്റ്റ്ഫോ൪ഡ് & മിൽഫീൽഡ് കമ്മൃൂണിറ്റി സെന്റെ൪, സുന്ദ൪ലാണ്ട്-SR4 7XJ.




കൂടുതല്‍വാര്‍ത്തകള്‍.