CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 1 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മുപ്പത്തൊന്നാമത് ധനസഹായമായ 51100 രൂപ കൈമാറി

തൃശൂർ ജില്ലയിൽ പാഴിയോട്ടുമുറിയില്‍ താമസിക്കുന്ന ഡേവിക്ക് കൈമാറി . എരുമപ്പെട്ടി സേക്രട്ട് ഹാർട്ട്‌ ഫൊറോന  പള്ളി വികാരി ഫാദർ ജിന്സണ്‍  ചിരിയകണ്ടത്ത്  51100 രൂപയുടെ  ചെക്ക്  ഡേവിക്ക് കൈമാറി  തദവസരത്തിൽ വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി യുകെ മലയാളി ഷാജൻ വർഗിസിന്റെ  പിതാവ് പി.റ്റി. വർഗിസ് സന്നിഹിതനായിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഒരു അപൂര്‍വ്വ രോഗത്തിനടിമയാണ് ഡേവി , കൃത്യമായി പറഞ്ഞാല്‍ (vasculitic etiology) ഞരമ്പുകളുടെ കോട്ടിംഗ് ദ്രേവിച്ചുപോകുന്ന അവസ്ഥ. ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സ ഇന്നും മെഡിക്കല്‍ സയന്‍സിന്  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  പൂര്‍ണ ആരോഗ്യവാനായിരുന്ന  ഡേവിക്ക് 
ഇപ്പോള്‍ വേദനമൂലം പലപ്പോഴും സ്വന്തമായി എണീറ്റ്‌ നില്‍ക്കാനോ നടക്കുവാനോ കഴിയാത്ത അവസ്ഥയിലാണ്.  ഈ രോഗം മൂലം പലപ്പോഴും ഡേവിയുടെ  ഓര്‍മ്മശക്തിയും  നഷ്ടപ്പെടുകയാണ്.

രണ്ടര വര്‍ഷമായി  അമൃത ഹോസ്പിറ്റല്‍, എലൈറ്റ്‌ ഹോസ്പിറ്റല്‍, ജൂബിലി മിഷന്‍ തുടങ്ങിയവയില്‍ മാറി മാറി ചികിത്സയില്‍ ആയിരുന്നു . അതിലൊന്നും യാതൊരു വ്യത്യാസവും കാണാതെ  ബാംഗ്ലൂര്‍ നിംഹാന്‍സിലും  ചികില്‍സകള്‍ ചെയ്തുനോക്കി. നിരന്തരമായ ചിലവേറിയ ചികില്‍സകള്‍ ഡേവി യെയും  കുടുംബത്തെയും ഒരു കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയിലാക്കി.  രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി എന്തു
ചെയ്യണമെന്നറിയാത്ത  ഡേവി യെ  നാട്ടുകാരും പള്ളിക്കാരും ചേര്‍ന്നാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.  ഒരു മാസത്തെ മരുന്നിന് തന്നെ 2000ത്തില്‍ പരം രൂപ ചെലവ് വരുന്നുണ്ട്.  സ്റ്റിറോയ്‌ട് ഇന്‍ജെക്ഷനും  വേദന സംഹാരികളും മാത്രമാണ്  ഡേവിയുടെ  ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്.

ഡേവിക്ക്  എല്ലാസമയവും  പരസഹായം  ആവശ്യമായതുകൊണ്ട്  ഭാര്യക്ക്‌  ജോലിക്ക് പോകുവാന്‍ സാധിക്കുന്നില്ല.  നാട്ടുകാരില്‍ നിന്നും കിട്ടുന്ന ചെറിയ സഹായങ്ങള്‍ കൊണ്ടാണ്  ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. യു കെയിലുള്ള  നല്ലവനായ  ഒരു ചാരിറ്റി  പ്രവര്‍ത്തകനാണ്  ഡേവിയുടെ നിസഹായാവസ്ഥ  വോകിംഗ് കാരുണ്യയെ  അറിയിച്ചത്.ഈസംരംഭത്തെ സഹായിച്ചയു.കെയിലെസന്മനസുള്ള എല്ലാസുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.