CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 50 Seconds Ago
Breaking Now

ദൈവദാനത്തിന് നന്ദി ചൊല്ലാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം ; കൃതജ്ഞതാ ബലിയും ആഘോഷങ്ങളും നാളെ ഗ്ലോസ്റ്ററില്‍

സീറോ മലബാര്‍ സഭയക്ക് രണ്ട് വിശുദ്ധരെ കൂടി നല്‍കിയ ദൈവസ്‌നേഹത്തിന് നന്ദിപറയാന്‍ ക്‌ളിഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം നാളെ ഗ്ലോസ്‌റ്റെറില്‍ എത്തിച്ചേരുന്നു.

യു.കെ.യിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ക്രിയാത്മകമായ സംരംഭങ്ങള്‍ കൊണ്ട് മുന്‍ നിരയിലുള്ള ക്‌ളിഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദ പ്രഖ്യാപനം നവംബര്‍ 30 നു ഗ്ലോസ്‌റ്റെറില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു സമകാലീന യു.കെ.യിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്. 

ക്‌ളിഫ്ടന്‍ രൂപതയിലെ ബാത്ത്, ബ്രിസ്റ്റള്‍,  ചെല്‍റ്റെനം, ഗ്ലോസ്റ്റര്‍, സോള്‍സ്ബറി, സ്വിന്‍ഡന്‍, ടോണ്ടന്‍, വെസ്റ്റണ് സൂപ്പര്‍ മേര്‍, യോവില്‍ എന്നീ ഒമ്പത് സീറോ മലബാര്‍ സമൂഹങ്ങള്‍ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചു കൂടുമ്പോള്‍ കൂട്ടായ്മയുടെയും വിശ്വാസപരിശീലനത്തിന്റെയും പ്രഘോഷണത്തിന്റെയും  അനുഭവമായി അതു മാറും. ഗ്ലോസ്റ്ററിലെ പ്രസിദ്ധമായ സര്‍ തോമസ് റിച് സ്‌കൂള്‍ ഹാളാണ് ഈ പുണ്യ സംഗമത്തിന് വേദിയാകുക. നവംബര്‍ 30നു രാവിലെ 10 മണിക്ക്  മാര്‍ ജോയ് ആലപ്പാട്ടിനെ ഒന്പത് സമൂഹങ്ങളിലും നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും  വിവാഹത്തിന്റെ 10,15,20,25 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദന്പതികളും മറ്റു വിശ്വാസികളും ചേര്‍ന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വെഞ്ചരിക്കുകയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യ്തു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ആഘോഷ പൂര്‍വമായ ദിവ്യ ബലിയില്‍ മുഖ്യ കാര്‍മികനായ അഭിവന്ദ്യ ബിഷപ്പിനൊപ്പം സീറോമലബാര്‍ സഭ യു.കെ. കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, സീറോമലങ്കര സഭ യു.കെ. കോഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, ക്‌ളിഫ്ടന്‍ രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. സക്കറിയാസ് കാഞ്ഞൂപ്പറന്പില്‍,  ഫാ. ജോയ് വയലില്‍ എന്നിവര്‍ സഹ കാര്‍മികരായിരിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ ക്‌ളിഫ്ടന്‍ രൂപതാ വികാരി ജെനറള്‍  ഫാ. ലിയാം സ്ലാട്ടെറി സന്ദേശം നല്കും. സ്‌നേഹവിരുന്നിനു ശേഷം വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോകുമെന്റ്റിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബിഷപ് വിതരണം ചെയ്യും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന (ഒന്നാം സമ്മാനം ഐ പാഡ് മിനി, രണ്ടാം സമ്മാനം സോണി സ്മാര്‍ട്ട് വാച്ച്, മൂന്നാം സമ്മാനം ഹാരഡ്‌സ് ബാഗ് ) റാഫിള്‍  നറുക്കെടുപ്പ് ബിഷപ് നിര്‍വഹിക്കും. 4.30 നു ആഘോഷങ്ങള്‍ക്ക് സമാപനമാകും. 

രൂപതയില്‍ വിവിധ സ്ഥലങ്ങളില്‍ അജപാലന ശുശ്രൂഷക്ക് നേതൃത്വം നല്കുന്ന ഫാ. സണ്ണി പോള്‍, ഫാ. സജി നീണ്ടൂര്‍ എന്നീ വൈദികരുടെ സഹകരണം ആഘോഷങ്ങള്‍ക്ക് പിന്തുണയാകും.ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഗ്ലോസ്‌റ്റെര്‍ സമൂഹത്തിന്റെ ചാപ്ലൈന്‍ ഫാ. സിറിള്‍ ഇടമന, രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് , സെക്രട്ടറി    ജയ് സണ് ബോസ് ,  ആതിഥേയരായ ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ട്രസ്റ്റി ഫിലിപ്പ്  ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 

വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൌണ്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

സമ്മേളന നഗരിയുടെ വിലാസം:

Sir Thomas Rich's School

Oakleaze

Longlevens

Gloucester

GL2 0LF

 

 




കൂടുതല്‍വാര്‍ത്തകള്‍.