CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 32 Seconds Ago
Breaking Now

ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ: ഇന്ത്യൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി പ്രധാനമന്ത്രിക്ക് നിവേദനം നല്കും.

കൊച്ചി: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായികൊണ്ടിരിക്കുന്ന അക്രമങ്ങൾ അപലപനീയമാനെന്നും ഇവ ഒറ്റപെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അടിയന്തരമായ് ഇടപ്പെട്ട് കേന്ദ്ര സർക്കാർ ക്രൈസ്തവ സമൂഹത്തിൻ്റ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്കുമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ദേശിയ പ്രസിഡൻ്റ് വിൻസൻ്റ്റ് എച്ച് പാല എം.പിയും ജനറൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി സെബാസ്റ്റ്യനും കൊച്ചിയിൽ പറഞ്ഞു. ദ്വിദിന കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ ദേശിയ പ്രസിഡൻ്റ് വിൻസൻ്റ്റ് എച്ച് പാല എം.പി, കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡൻ്റ് വി.വി അഗസ്റ്റ്യൻ, ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കോഡിനേറ്റർ സിറിൾ സഞ്ജു ജോർജ്, ഗൾഫ്‌ കോഡിനേറ്റർ ഷെവലിയർ സിബി വാണിയപുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പാർലമെൻ്റ്റ് അംഗങ്ങൾക്കായി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്രിസ്തുമസ് ആഘോഷത്തിൽ മുഖ്യാതിഥി പ്രധാനമന്ത്ര നരേന്ദ്ര മോഡിയെ ക്ഷണിച്ചിട്ടുണ്ട്. തദവസരത്തിൽ ക്രൈസ്ത്യവർ നേരിടുന്ന വിവിധ പ്രശ്നങ്ങളിലെ കുറിച്ച് നേരിട്ട് സംസിരിക്കുമെന്നു വിൻസൻ്റ്റ് എച്ച് പാല എം.പി  പറഞ്ഞു. ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ അഭിമുഖ്യത്തിൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പ്രേമുഖരുടെയും പ്രതിനിധികളുടേയും സമ്മേളനം ഫെബ്രുവരി 17-നു ഷില്ലോങ്ങിലും നാഷണൽ ക്രിസ്ത്യൻ കോണ്‍ഫറൻസ് മെയ്‌ 13,14 തീയതികളിൽ ഡൽഹിയിലും നടത്തുമെന്ന് സെക്രട്ടറി ജനറൽ ഷെവലിയർ വി.സി സെബാസ്റ്റ്യൻ അറിയിച്ചു.

   ഫോട്ടോ അടികുറുപ്പ് :

ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ദേശിയ പ്രസിഡൻ്റ് വിൻസൻ്റ്റ് എച്ച് പാല എം.പിയെ കൊച്ചിയിൽ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡൻ്റ്  വി.വി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ. നാഷണൽ കോഡിനേറ്റർ സിറിൾ സഞ്ജു ജോർജ് ,ഗൾഫ്‌ കോഡിനേറ്റർ  ഷെവലിയർ സിബി വണിയപുരയ്കൽ എന്നിവർ സമീപം. 




കൂടുതല്‍വാര്‍ത്തകള്‍.