CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 49 Seconds Ago
Breaking Now

യാക്കോബായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ വ്യത്യസ്തമായ കരോൾ വിരുന്ന്.

യാക്കോബയാ സുറിയാനി സഭയുടെ യു.കെ മേഖലയിൽ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ  ഈ വർഷം തികച്ചും വ്യത്യസ്തകൾ നിറഞ്ഞ കരോൾ വിരുന്നു നമ്മൾക്കായി കാഴ്ച്ചവെക്കുന്നു. വരും തലമുറയുടെ ടാലന്റിനെ പരിപോഷിപ്പിക്കുവാനുതക്കുന്ന രീതിയിൽ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ വളരെ വ്യത്യസ്തകൾ നിറഞ്ഞ ഒരു സൌഹൃദയ മത്സരത്തിലൂടെ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്‌ പ്രവർത്തകർ അവതരിപ്പിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ നാമെല്ലാവരും സോഷ്യൽ നെറ്റ് വർക്ക് ഇഷ്ടപ്പെടുന്നവരാണല്ലോ, സോഷ്യൽ നെറ്റ് വർക്കായ ഫെയ്സ് ബുക്ക് വഴി കരോൾ ഗാനങ്ങൾ ആസ്വദിക്കാനും അത് ഇഷ്ടപ്പെടുവാനും ഉതകുന്ന രീതിയിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുന്നത്. യാക്കോബായ സഭയുടെ  യു.കെയിലെ മേഖലയിലെ എല്ലാ ഇടവകയിലുമുളള കുട്ടികൾക്ക്  ഈ മത്സരത്തിൽ പങ്കെടുക്കാം . നിങ്ങൾ ചെയേണ്ടത് അതതു ഇടവകകളിൽ വച്ച് ഈ വർഷം പാടിയ രണ്ടു മിനിറ്റിനും അഞ്ചു മിനിട്ടിനും ഇടയിലുള്ള നല്ല ഒരു കരോൾ ഗാനം മിനിമം വീഡിയോ ക്വാളിറ്റിയിൽ റെക്കോർഡ്‌ ചെയ്തു സ്റ്റുടൻസ് മൂമെൻ്റിൻ്റ ഫെയിസ് ബുക്കിൽ അപ്പ് ലോഡ് ചെയ്യുക. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന രണ്ടു ടീമുകൾക്ക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ വകയായി എവർ റോളിങ്ങ് ട്രോഫി സമ്മാനിക്കുന്നു. മ്യൂസിക്കൽ ഇൻട്രുമെന്റുകൾ ഉപയോഗിക്കുവാനും മലയാളത്തിലും ഇംഗ്ലീഷിലും പാടുവാനും അവസരമുണ്ടായിരിക്കുന്നതാണ്. മത്സരാർതികൾ നിർബന്ധമായും ഇടവക അംഗങ്ങളായ കുട്ടികളായിരിക്കണം, മത്സരത്തിനുള്ള എൻട്രികൾ ഡിസംബർ 14-നു മുൻപായി ലഭിക്കേണ്ടതാണ്.

മത്സരം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്,

റവ.ഫാ.എൽദോസ് വട്ടപ്പറംബിൽ- 07460634025, സെക്രട്ടറി ആൽബിൻ- 07916496792,  ട്രെഷറർ ജെർമ്മി- 07941524546, എഡിറ്റർ അജോ- 07908293167,  പ്രോഗ്രാം കോഡിനേറ്റർ- 07575382343, ദിവ്യ ജോഷി ജോർജ്ജ്- 07703743696, അജയ്മോൻ മാത്തൻ- 07473158723,  എന്നിവരുമായി   ബന്ധപ്പെടുക.  




കൂടുതല്‍വാര്‍ത്തകള്‍.