CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 51 Seconds Ago
Breaking Now

മര്‍കസ്‌ സമ്മേളനം ഡിസംബര്‍ 18ന്‌ ആരംഭിക്കും.

കോഴിക്കോട്‌ : രാജ്യത്തെ ബഹുമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 18-21 തീയ്യതികളില്‍ കാരന്തൂര്‍ മര്‍കസ്‌ നഗറില്‍ നടക്കും. "രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം" എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനം പതിനെട്ടിന്‌ വൈകീട്ട്‌ നാലിന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ എം.എം അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്‌ത ട്രഷറര്‍ കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിക്കും. ശൈഖ്‌ അബ്ദുല്ല ഫദ്‌അഖ്‌ മുഖ്യാതിഥിയാണ്‌.., നാല്‌ ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ വിവിധ സെക്ഷനുകളില്‍ ലോക പ്രശസ്‌ത പണ്ഡിതന്മാരും രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ സമാപനദിവസമായ ഞായറാഴ്‌ച പങ്കെടുക്കും. വൈകീട്ട്‌ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം യു.എ.ഇ സര്‍ക്കാര്‍ മതകാര്യ വകുപ്പ്‌ ഡയറക്ടര്‍ ശൈഖ്‌ മത്വര്‍ അല്‍ കഅബി ഉദ്‌ഘാടനം ചെയ്യും. മര്‍കസ്‌ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്‌ ദാന പ്രഭാഷണം നടത്തും. പത്മശ്രീ. എം.എ യൂസുഫലി, പത്മശ്രീ ഡോ.ആസാദ്‌ മൂപ്പന്‍, ഡോ.ശംസീര്‍ ദുബൈ, എം.പി അബ്ദുല്‍കരീം ഹാജി ചാലിയം, യേനപ്പോയ അബ്ദുല്ല കുഞ്ഞിഹാജി, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, സി.എം ഇബ്രാഹീം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും. ഡിസംബര്‍ 14 ഞായറാഴ്‌ച വൈകീട്ട്‌ നാല്‌ മണിക്ക്‌ പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടക്കും. സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന്‌ നേതൃത്വം നല്‍കും. ഇതോടെ സമ്മേളനത്തിന്‌ ഔദ്യോഗിക തുടക്കമാവും. നാല്‌ വേദികളിലായി വിവിധ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. വ്യാഴാഴ്‌ച ഉദ്‌ഘാടന സമ്മേളനത്തില്‍ മര്‍കസ്‌ എക്‌സലന്‍സി പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ ഏഴിന്‌ നടക്കുന്ന ആത്മീയ സംഗമത്തില്‍ ലോകപ്രശസ്‌ത ആത്മീയ നേതാക്കള്‍ പങ്കെടുക്കും. വെള്ളിയാഴ്‌ച വൈകീട്ട്‌ മൂന്നിന്‌ പ്രവാസി സംഗമം മര്‍കസ്‌ നോളജ്‌ സിറ്റിയില്‍ നടക്കും. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം നിര്‍വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. എം.അബ്ദുസ്സലാം അവാര്‍ഡ്‌ ദാനം നടത്തും. ഡോ. കെ.ടി റബീഉല്ലാ, സിദ്ദീഖ്‌ അഹ്മദ്‌ എന്നിവര്‍ വിശിഷ്ടാതിഥികളാണ്‌. ചടങ്ങില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്‌ പ്രഭാഷണം നടത്തും.  നാല്‌ മണിക്ക്‌ നോളജ്‌സിറ്റിയില്‍ പണിപൂര്‍ത്തിയായ യുനാനി മെഡിക്കല്‍ കോളേജിന്റെ ആദ്യബ്ലോക്‌ ഉദ്‌ഘാടനം കേരള ആരോഗ്യ വകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്യും. സി.മോയിന്‍കുട്ടി എം.എ.എല്‍ ചടങ്ങില്‍ അധ്യക്ഷം വഹിക്കും. എം.എ ഷാനവാസ്‌ എം.പി, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ, ആന്റണി നീര്‍വേലില്‍, എ.എം ശംഷീര്‍ എന്നിവര്‍ സംബന്ധിക്കും. നോളജ്‌സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം സ്വാഗതവും ഷൗക്കത്തലി നന്ദിയും പറയും. വൈകീട്ട്‌ നാലിന്‌ ആദര്‍ശ സമ്മേളനം മര്‍കസ്‌ ക്യാമ്പസില്‍ നടക്കും. ഏഴ്‌ മണിക്ക്‌ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഉസ്‌ബകിസ്ഥാനിലെ പ്രമുഖ പണ്ഡിതന്‍ മുഫ്‌തി മുഹമ്മദ്‌ സ്വാദിഖ്‌ യൂസുഫ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം അധ്യക്ഷത വഹിക്കും. വേള്‍ഡ്‌ ഇസ്‌ലാമിക്‌ ലീഗ്‌ ഉപദേഷ്ടാവ്‌ ഡോ.ഹാഷിം മുഹമ്മദ്‌ അലി മഹ്‌ദി ഹാഫിളുകള്‍കുള്ള സനദ്‌ദാനം നിര്‍വഹിക്കും. റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുല്ലത്തീഫ്‌ സഅദി പഴശ്ശി, ഡോ. അബ്ദുല്‍അസീസ്‌ ഫൈസി വെണ്ണക്കോട്‌ എന്നിവര്‍ പ്രഭാഷണം നടത്തും. ശനിയാഴ്‌ച രാവിലെ ഒന്‍പതിന്‌ വിദ്യാഭ്യാസ സംവാദം സംഘടിപ്പിക്കും. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി ഉദ്‌ഘാടനം ചെയ്യും. എന്‍.അലി അബ്ദുല്ല മോഡറേറ്ററായിരിക്കും. എം.കെ രാഘവന്‍ എം.പി, കെ.വി തോമസ്‌ എം.പി, അഡ്വ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കൊടിയേരി ബാലകൃഷ്‌ണന്‍ എം.എല്‍.എ, ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍,വി.എം സുധീരന്‍, കെ. സുരേന്ദ്രന്‍, എം.പി ജയരാജന്‍, അഡ്വ. ജയശങ്കര്‍ എന്നിവര്‍ സംബന്ധിക്കും. പന്ത്രണ്ട്‌ മണിക്ക്‌ മര്‍കസ്‌ ഹരിതം കാര്‍ഷിക പദ്ധതി സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി കെ.പി മോഹനന്‍ ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ മണിക്ക്‌ നടക്കുന്ന ദേശീയ ചാരിറ്റി സെമിനാര്‍ ബീഹാര്‍ എം.പി ചൗധരി മെഹ്‌ബൂബ്‌ അലി ഖൈസര്‍ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്‌ നാലിന്‌ എന്റെ മര്‍കസ്‌ സംഗമം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഏഴ്‌ മണിക്ക്‌ നടക്കുന്ന ശൈഖ്‌ മുഹമ്മദ്‌ സായിദ്‌ അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും.  ഞായറാഴ്‌ച രാവിലെ നടക്കുന്ന ദഅ്‌വ സമ്മേളനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രീതികള്‍ ചര്‍ച്ച ചെയ്യപ്പെടും.ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. പത്ത്‌ മണിക്ക്‌ ദേശീയ ദഅവാ സംഗമം എന്നിവ നടക്കും. ഉച്ചക്ക്‌ പന്ത്രണ്ടിന്‌ മര്‍കസില്‍ നിന്ന്‌ ഈ വര്‍ഷം ബിരുദമെടുക്കുന്ന സഖാഫികള്‍കുള്ള സ്ഥാനവസ്‌ത്ര വിതരണം നടക്കും. കെ.ജി മുതല്‍ ഗവേഷണ തലം വരെയായി മര്‍കസ്‌ കാമ്പസിലെ സ്ഥാപനങ്ങളിലായി 22000 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്‌. ജമ്മു കാശ്‌മീര്‍, ഗുജറാത്ത്‌, ഉള്‍പെടെയുള്ള 22 സംസ്ഥാനങ്ങളിലായി 93 വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ മര്‍കസിന്‌ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. സമ്മേളനത്തിനായി വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യമാണ്‌ ഒരുക്കിയിട്ടുള്ളത്‌.

 




കൂടുതല്‍വാര്‍ത്തകള്‍.