CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 7 Seconds Ago
Breaking Now

ചരിത്രം സാക്ഷി; യു കെയിൽ ക്നാനായക്കാർക്ക് ക്രിസ്മസ്‌ സമ്മാനമായി യുകെകെസിഎ ആസ്ഥാന മന്ദിരം

ക്നാനായ മക്കളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കുടിയേറ്റത്തിനു പുതിയ രൂപവും ഭാവവും പകർന്നു. ഐതിഹാസികമായി യു.കെയിലേക്കുളള കുടിയേറ്റത്തിനു നിറം ചാർത്ത് പകരുവാൻ യു.കെയുടെ ഹൃദയ ഭാഗമായ ബർ   ukkca ഒരാസ്ഥാന മന്ദിരം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപെട്ടു. കൂട്ടായ്മക്കായ്‌ ദാഹിക്കുന്ന ക്നാനായ മക്കളുടെ പ്രവാസ ജീവിതത്തിനു നവോന്മേഷം പകരുക എന്ന സുപ്രധാന ലക്ഷ്യതോട് കൂടിയാണ് ആസ്ഥാന മന്ദിരം എന്ന ആശയം മുളിയിട്ടത് .തുടർന്ന് യു കെ യുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന നൂറു കണക്കിന് സമുദായ അംഗങ്ങളുടെ നിർലോഭമായ സഹകരണത്തോടെ ഫണ്ട് ശേഖരണവും വിജയം കാണുന്നതായി ക്നാനായ മക്കൾ തങ്ങളുടെ വിയർപ്പിന്റെ ഫലം ആസ്ഥാന മന്ദിരതിനയി നല്ല മനസോടെ സംഭാവന ചെയ്തപോൾ അതൊരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു.  ക്നാനായ സമൂഹത്തിനു ഇത് ഊടും പാവും നല്കിയ യശ വീരൻമാരായ പിതാമഹന്മാരുടെ പവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് യുകെകെസിഎ  ഭാരവാഹികൾ താക്കോൽ എറ്റുവാങ്ങിയപ്പോൾ  അത് ആഗോള ക്നാനായ സഭയുടെ ചരിത്ര ഭാഗമായ് മാറുക ആയിരുന്നു . യുറോപ്പിൽ ആദ്യമായാണ്  ക്നാനായ സമൂഹത്തിനു ഒരു ആസ്ഥാന മന്ദിരം സ്വന്തമാകുന്നത്.                                

ukkcaയുടെ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനത്താൽ വീക്ഷണതയും സമുദായ സ്നേഹവും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. യുകെകെസിഎ യുടെ പ്രസിഡന്റ് ശ്രീ. ബിസ്മി ജോസഫ്‌ മാവേലിൽ സംഭാവനയായി നല്കിയ 50000 പൌണ്ട്സിൽ തുടങ്ങിയ സംഭാവന പ്രവാഹം യു.കെയിൽ എമ്പാടും  ഉള്ള ക്നാനായക്കാരുടെ വികാരമായി മാറുക ആയിരുന്നു. ഇപ്പോഴത്തെ ഭരണ സമതി യുകെകെസിഎ  നേതൃത്വം ഏറ്റെടുത്ത് മുൻ വർഷം തികയുന്നതിനു മുൻപ് ഒരു ആസ്ഥാന മന്ദിരം ഒരു പതിറ്റാണ്ടിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ആയത് ക്നാനയക്കാരുടെ  തനിമയിലള്ള വിശ്വാസത്തെയും ഐക്ക്യത്തേയും പുനർജീവിപ്പികാനും തുടർച്ചയായുള്ള പ്രവർത്തനത്താൽ ഒരു പുത്തൻ അറിവ് നല്കുവാൻ കഴിഞ്ഞതിലും സഭയോട് ചേർന്ന് നിന്ന് അത്മീയ ആവശ്യങ്ങൾ നിറവേറ്റി സമുദായത്തെ വളർത്തുക, ക്നാനായ പുരാതന കലകളെ പരിപോഷിപ്പിക്കുക, സമുദായ സ്നേഹമുള്ള  പുതിയ തലമുറയെ വാർതെടുക്കുക, സെമിനാറുകളും മീറ്റിംങ്ങുകളും കല സംസ്കാരീക മത്സരങ്ങളും സംഘടിപ്പിക്കുക തുടങ്ങിയ വൈവിധ്യമാർന്ന ലക്ഷ്യങ്ങളാണ് ആസ്ഥാന മന്ദിരം ലഭിക്കുന്നത്തോട് കൂടി ഘട്ടംഘട്ടമായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.                                               

പ്രവാസ ജീവിതത്തിന്റെ യാത്രികതയിൽ മരവിച്ചു പോയിരിക്കുന്ന മനസുകൾക്ക്  ഉണർവ്വും ഉന്മേഷവും പകരുവാൻ ആസ്ഥാന മന്ദിരത്തിന്റെ സാന്നിധ്യം കരുത്തേകും. വെസ്റ്റ് മിഡ്ലാൻഡിൽ  m8 junctionൽ നിന്നും 4 മൈൽ മാറി welwarneplan എന്ന വഴിയോട് ചേർന്ന് ആസ്ഥാന മന്ദിരം സ്ഥിതി ചെയുന്നത്. യു.കെയിലെ പ്രമുഖ ദേശിയ പാതകളോട് സമീപസ്ഥലമായതുകൊണ്ട് തന്നെ നല്ലൊരു ശതമാനം യൂണിറ്റുകൾക്കും ഒന്നരമണിക്കൂരിൽ സഞ്ചരിച്ചെത്താവുന്ന ദൂര പരിധിയിൽ ആണ് ആസ്ഥാന മന്ദിരം ഒന്നര ഏക്കറിൽ സ്ഥിതിചെയുന്നത് .                                                          

മന്ദിരത്തിൽ 1000 ത്തിൽ അധികം പേർക്ക് ഇരിക്കാവുന്ന സ്ഥല സൌകര്യം 150 ലേറെ കാർ പാർക്കിംഗ് സൌകര്യവും ഉണ്ട്. ഏപ്രിൽ 18 ആണ് ഔപചാരികമായി മന്ദിരോല്ഘടനം ലക്ഷ്യമിടുന്നത്.                    




കൂടുതല്‍വാര്‍ത്തകള്‍.