ഈ വരുന്ന ശനിയാഴ്ച്ച (27-12-14) വൈകുന്നേരം 5 മണിക്ക് വിഗൻ മലയാളി അസോസിയേഷൻ നടത്തുന്ന ക്രിസ്മസ് ന്യു ഇയർ ആഘോഷത്തോടൊപ്പം യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റ് സുവനീർ പ്രകാശനവും നടത്തപ്പെടുന്നതാണ്. റീജിയണൽ പ്രസിഡന്റ് ശ്രീ.ദിലീപ് മാത്യുവിൻറെ അധ്യക്ഷതയിൽ ചേരുന്ന സുവനീർ പ്രകാശന ചടങ്ങിൽ ആതിധേയ അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ജോമോൻ തോമസ്, യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ.വിജി കെ.പി, സെക്രട്ടറി ബിൻസു ജോണ്, വൈസ് പ്രസിഡന്റ് ഷാജി തോമസ്, യുക്മ പ്രഥമ പ്രസിഡന്റ് വർഗ്ഗീസ് ജോണ്, നാഷണൽ എക്സിക്യുട്ടിവ് മെമ്പർ അലക്സ് വർഗ്ഗീസ്, സെക്രട്ടറി അഡ്വ.സിജു ജോസഫ്, ആതിധേയ അസോസിയേഷൻ സെക്രട്ടറി ടെസ്സി ജിജി, ട്രഷറർ ജോണ് മയിലാടിയിൽ എന്നിവർ പങ്കെടുക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ വിഗൻ മലയാളി അസോസിയേഷൻ്റെ വിവിധങ്ങളായ കലാപരിപാടികൾ ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. എല്ലാവരെയും ചടങ്ങിലേക്കും സ്വാഗതം ചെയ്യുന്നു. ഈ ചടങ്ങിനിടയിൽ ഈ റീജിയനിൽ GCSE A LEVEL ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ടോയൽ കൊയിത്രയെയും, നാഷണൽ കലാമേളയിൽ സമ്മാനം കൈപ്പറ്റാത്തവർക്ക് ഇവിടെ വച്ച് അതും വിതരണം ചെയ്യുന്നതാണ്. എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും, വിഗൻ മലയാളി അസോസിയേഷൻറെയും ക്രിസ്മസ് ന്യു ഇയർ ആശംസകൾ.