CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 55 Seconds Ago
Breaking Now

ലിവർപൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾ.

ലിവർപൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ ക്രിസ്തുമസ്  ആഘോഷങ്ങൾ ഡിസംബർ 21-നു ആരംഭിച്ചു. ലോക രക്ഷകന്റെ തിരുപിറവി അറിയിച്ചുകൊണ്ട്‌ ക്രിസ്തുമസ് കരോൾ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഡിസംബർ 21-നു സന്ദർശിച്ചു. ക്രിസ്തുമസിന്റെ പ്രത്യേക ശ്രുശൂഷകൾ ഡിസംബർ 24-നു ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പ്രാർത്ഥനയോടുകൂടി  ആരംഭിക്കുന്നതും തുടർന്ന് സഹ.വികാരി റവ.ഫാ. എൽദോസ് വട്ടപറംബിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ക്രിസ്തുമസിന്റെ ശ്രുശൂഷകളും നടത്തപ്പെടുന്നു. തുടർന്ന് ആശിർവാദവും, ക്രിസ്തുമസ് സന്ദേശവും, ക്രമീകരിച്ചിരിക്കുന്നു.  വിശ്വാസികൾ എല്ലാവരും നേരത്തെതന്നെ എത്തി ക്രിസ്തുമസിന്റെ പ്രത്യേക ശ്രുശൂഷകളിൽ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.

 

പള്ളിയുടെ അഡ്രസ്സ്,

സെന്റ്‌ ഡേവിസ് ചിൽഡ് വാൾ ചർച്ച്, റോക്കി ലയിൻ, ചിൽഡ് വാൾ,  ലിവർപൂൾ L16 1JA. 

കൂടുതൽ വിവരങ്ങൾക്ക്, വികാരി ഫാ.പീറ്റർ കുര്യാകോസ്- 07411932075 ,രാജു പൌലോസ്-07875665520.

 




കൂടുതല്‍വാര്‍ത്തകള്‍.