CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes 13 Seconds Ago
Breaking Now

ചെമ്പഴന്തി കുടുബയൂണിറ്റിന്റെ അഞ്ചാമത് കുടുംബയോഗം അയ്യപ്പ ഭജനയോടെ എക്സിറ്ററിൽ നടന്നു.

എക്സിറ്റർ: മണ്ഡലകാല നിറവിൽ 6170-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ മാസംത്തോറുമുള്ള  കുടുംബ കൂട്ടായ്മയും അഞ്ചാമത് കുടുംബ സംഗമവും എക്സിറ്ററിൽ നടന്നു. മണ്ഡലകാലവ്രത നിഷ്ഠയുടെ സമയമായതിനാൽ സമൂഹ പ്രാർത്ഥനക്ക് ശേഷം അയ്യപ്പഭജനയും നടന്നു.                                                  

ഭക്തി നിർഭരമായ ചടങ്ങിൽ ഒട്ടേറെ പുതിയ കുടുംബംഗങ്ങൾ പങ്കെടുത്തു. ഭജനക്ക് ശേഷം കുടുംബയൂണിറ്റ് യോഗം നടന്നു. ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജോയിൻ കൺവീനർ  എം.കെ.ബിജുമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജനുവരി 4-നു നടക്കുന്ന സൌത്ത് വെസ്റ്റ് മേഖലയുടെ ദൈവദശകം ശതാബ്തി ആഘോഷം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.                                       

ശ്രീ. പി.ജി സന്തോഷ്‌ കുമാർ സ്വാഗതവും പ്രദീപ്‌  ഷെപ്ടൺ മാലറ്റ്  നന്ദിയും പറഞ്ഞു. അടുത്ത യോഗം ഫെബ്രുവരി ഒന്നിന്നു ഷെപ്ടൺ മാലറ്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.