CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 49 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് റീജീയൻ സുവനീർ 'ജാലകം' പ്രകാശനം ചെയ്തു.

വിഗൻ മലയാളി അസോസിയേഷൻറെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തോടൊപ്പം നടത്തിയ ചടങ്ങിൽ യുക്മ നോർത്ത് വെസ്റ്റ് റീജീയൻ്റെ പ്രഥമ സുവനീർ പ്രകാശനവും നടത്തി. റീജിയണൽ പ്രസിഡൻ്റ് ശ്രീ.ദിലീപ് മാത്യുവിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആതിധേയ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.ജോമോൻ തോമസിന് ആദ്യ കോപ്പി കൈമാറിയാണ് "ജാലകം" 2014 സുവനീർ  പ്രകാശനം നടത്തിയത്. ചടങ്ങിൽ സുവനീർ ചീഫ് എഡിറ്ററും റീജിയണൽ സെക്രട്ടറിയുമായ അഡ്വ.സിജു ജോസഫ് സന്നിഹിതനായിരുന്നു. യുകെയിൽ യുക്മയ്ക്ക് വേണ്ടി ആദ്യമായി ഒരു സുവനീർ ഇറക്കിയത് നോർത്ത് വെസ്റ്റ് റീജിയനാണ് എന്ന് ചടങ്ങിൽ സംസാരിച്ച റീജിയണൽ പ്രസിഡൻ്റ് ശ്രീ.ദിലീപ് മാത്യു പറഞ്ഞു.                                              

യു.കെ മലയാളികൾക്ക് യുക്മയൊരു ജാലകമായി തീരട്ടെയെന്ന് ആദ്യകോപ്പിഏറ്റുവാങ്ങിയ  ആതിധേയ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ജോമോൻ തോമസ്‌ ആശംസിച്ചു സംസാരിച്ചു. ഈ പ്രഥമ സുവനീർ നോർത്ത് വെസ്റ്റ് റീജീയൻറെ പ്രവർത്തനത്തിന്റെ മറ്റൊരു നാഴികക്കല്ലാണെന്നു ചടങ്ങിൽ സംസാരിച്ച സുവനീർ ചീഫ് എഡിറ്റർ അഡ്വ.സിജു ജോസഫ്  അഭിപ്രായപ്പെട്ടു. ആതിധേയ അസോസിയേഷൻ സെക്രട്ടറി ടെസ്സി ജിജി ആശംസയർപ്പിച്ചു സംസാരിച്ചു. ഈ ചടങ്ങിനിടയിൽ ഈ റീജിയനിൽ A LEVEL പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ടോയൽ കൊയിത്രയെയും കുടുംബത്തെയും ആദരിച്ചു. വിഗൻ മലയാളി അസോസിയേഷൻ്റെ വിവിധങ്ങളായ കലാപരിപാടികൾ ഈ ആഘോഷത്തിന് മാറ്റ് കൂട്ടി.                                    

കുട്ടികളുടെ ഡാൻസും പാട്ടും സ്കിറ്റുകളും പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് ഫുഡ്ഡും അവിസ്മരണീയാമായിരുന്നു. എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും, വിഗൻ മലയാളി അസോസിയേഷൻറെയും ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ.

സുവനീർ പ്രകാശന ചടങ്ങിന്റെയും  വിഗൻ മലയാളി അസോസിയേഷൻറെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിന്റെയും ഫോട്ടോകൾ കാണുവാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

 




കൂടുതല്‍വാര്‍ത്തകള്‍.