CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 1 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങൾ പ്രൌഡഗംഭീരമായി.

ഉണ്ണിയേശുവിനെ വരവേറ്റതിന്റെ തുടക്കമായി മാഞ്ചസ്റ്റർ  ക്നാനായ മക്കൾ  തങ്ങളുടെ കൂടായ്മ ഉട്ടി ഉറപ്പിക്കുനതിനായി ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങൾക്കായി ഡിസംബർ 27 നു ശനിയാഴ്ച്ച ഒത്തുകൂടി മാഞ്ചസ്റ്ററിലെ timperil  methodist  hall ഇൽ ഉച്ച തിരിഞ്ഞ് 2.30 നു ആഘോഷമായ ദിവ്യ ബലിയോടെ  പരിപടികൾക്ക് തുടക്കമായി fr .saji malayil  കാർമ്മികത്വം വഹിച്ചു.                                   

ഭക്തി സാന്ദ്രമായ പരിശുദ്ധ കുർബാനയിൽ എല്ലാവരും എളിമയുടെയും സഹനത്തിന്റെയും സന്ദേശ വാഹകരവാൻ സജിയച്ചൻ ആഹ്വാനം ചെയ്തു .തുടർന്ന് നടന്ന പൊതുയോഗത്തിൽ അസ്സോസിയേഷൻ പ്രസിഡന്റ് സിറിയക് ജെയിംസ്‌ അധ്യക്ഷത വഹിച്ചു. ഫാ.സജി നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്ത ഉത്ഘാടന പരിപാടികളിൽ UKKCA ട്രഷറർ സജി പുതിയവീട്ടിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.                                         

ജോബി ലൂകാസ് സ്വാഗതവും, സണ്ണി തോമസ്‌ നന്ദി പ്രകടനവും നടത്തി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കലാ പ്രകടനങ്ങൾ ആഘോഷ ഹാൾ പ്രകമ്പനം കൊണ്ടു. ക്നാനായ ആചാരങ്ങൾക്ക് മുൻ‌തൂക്കം കൊടുത്ത്കൊണ്ട് നടത്തിയ ആഘോഷ പരിപടികൾക്ക് ക്നാനായകാരുടെ തനത് കലാപരിപാടികളായ മാർഗംകളി, പുരാതന ഘട്ടം എന്നിവ മുഖ്യ ഇനങ്ങളായിരുന്നു.                                             

കഴിഞ്ഞ മാസം UKKCA കലാമേളയിൽ മാഞ്ചസ്റ്റർ യൂണിറ്റ്‌ അവതരിപ്പിച്ച എല്ലാ ഇനങ്ങളും വീണ്ടും അവതരിപ്പിക്കുക ഉണ്ടായി. സോഷ്യൽ മീഡിയ അവതരിപ്പിച്ച സ്കിറ്റിലൂടെ നല്ലൊരു സന്ദേശം എത്തിച്ച് കൊടുക്കാനായി കൾച്ചറൽ കോർഡിനേറ്റർ അനീഷ ജിജോയുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ഒന്നിനൊന്നു മെച്ചമായിരുന്നു.                                           

ക്രിസ്ത്മസ് രാവിൽ തങ്ങൾക്ക് ലഭിച്ച അമൂല്യ സമ്മാനം, ഒരു പടുകൂട്ടാൻ നക്ഷത്രത്തിന്റെ രൂപത്തിൽ സ്റ്റേജിൽ പണികഴിപ്പിച്ചാണ് മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.                                         

ജ്ഞാനികളായ മൂന്ന് രാജക്കന്മാരെ പോലെ MKCA അംഗങ്ങളെല്ലാവരും ഈ നക്ഷത്രത്തെ പിന്തുടരാൻ MKCA സെക്രട്ടറി ജോസ് ജോസഫ്‌ ഓർമ്മപ്പിച്ചു. ക്രിസ്ത്മസ് ഡിന്നറോടെ ആഘോഷ പരിപടികൾക്ക് സമാപനമായി.  

കൂടുതൽ ചിത്രങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

 




കൂടുതല്‍വാര്‍ത്തകള്‍.