CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 30 Seconds Ago
Breaking Now

എസ്.എൻ.ഡി.പി യു.കെയുടെ ദൈവദശകം ശതാബ്തി ആഘോഷവും സൌത്ത് വെസ്റ്റ് മേഖലാ സമ്മേളനവും ജനുവരി 4 നു.

ലണ്ടൻ: എസ്.എൻ.ഡി.പി യു.കെയുടെ ശാഖായോഗം 6170-ന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ ജനുവരി 4 നു ദൈവദശകം ശതാബ്തി ആഘോഷവും  സൌത്ത് വെസ്റ്റ് മേഖലാ സമ്മേളനവും നടക്കുന്നു. ബ്രിസ്റ്റോളിൽ ശ്രീനാരായണ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സൗമ്യ ഉല്ലാസ് അധ്യക്ഷത വഹിക്കും.                                                      

                                            

മേഖല സമ്മേളനം ശാഖാ പ്രസിഡന്റ്‌ സുജിത്ത് ഉദയനും കുടുംബയോഗം ശാഖാ സെക്രട്ടറി വിഷ്ണു നടേശനും ഉദ്ഘാടനം ചെയ്യും.ദൈവദശകത്തിന്റെ അർത്ഥവും വ്യാപ്തിയും മുഖ്യ പ്രഭാഷകാൻ സുധാകരൻ പാലാ നടത്തും. കുമാർ സുരേന്ദ്രൻ (ശാഖാ മാനേജിങ്ങ്  കമ്മിറ്റി അംഗം ), എ.ആർ.മോഹൻ കുമാർ (കൺവീനർ ശിവഗിരി കുടുംബ യൂണിറ്റ് ഈസ്റ്റ്ഹാം ) ,അജിത ബെന്നി (കൺവീനർ ഗുരു ദർശനൻ കുടുംബ യൂണിറ്റ് വെബ്ലി ), അശോകൻ (കൺവീനർ ശ്രീനാരായണ കുടുംബ യൂണിറ്റ് ക്രോയി ഡോണ്‍ ), അർജുൻ സന്തോഷ്‌ (അരയകണ്ടി) എന്നവർ ആശംസാപ്രസംഗം നടത്തും. സമ്മാന ദാനം കിരണ്‍ കണ്മണി നിർവഹിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം വിശേഷാൽ പൊതുയോഗം നടക്കും.പൊതു യോഗത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.കലാപരിപാടിയിൽ തുഷാര സതീശൻ,പ്രിൻസി രാഗേഷ് എന്നിവരുടെ നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒന്നാം മേഖല സമ്മേളനം ചെമ്പഴന്തി, കുമാരനാശാൻ  എന്നി കുടുംബയൂണിറ്റുകളുടെ സംയുക്ത അഭിമുഖ്യത്തിലാണ് നടക്കുന്നത്. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, 

സുധാകരൻ പാലാ- 07414608807, ലൈജു രാഘവൻ-07723730828, ഹേമലത സുരേഷ്-07986585482, രാകേഷ് കുമാർ-07432609750.

സമ്മേളന സ്ഥലം:

ശ്രീനാരായണ നഗർ, The Scout hut tranmere avenue, Brentry,Bristol,BS10 7JL




കൂടുതല്‍വാര്‍ത്തകള്‍.