CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 43 Seconds Ago
Breaking Now

ഇതു മാനവതയുടെ വിജയം കൂടി ; ബീഹാറില്‍ ഇനി കുട്ടികള്‍ക്ക് നല്ല ഭക്ഷണം കഴിയ്ക്കാം

മാനവതയുടെ പ്രസിഡന്റ് ശ്രീ ശ്രീനിവാസ് ചൗദരി അല്ലൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ഫലം കണ്ടെന്ന് പറയാം

മാനവത സമൂഹത്തിന് മാതൃകയാണ്.ഓരോ കാരുണ്യ പ്രവര്‍ത്തനങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്.ഒരോ ദുരന്തവും ഒരു പാഠമാണ്.ബീഹാറിലെ ഭക്ഷ്യ വിഷബാധയേറ്റ് 22 കുട്ടികള്‍ മരണമടഞ്ഞിരുന്നു.മാനവതയുടെ പ്രസിഡന്റ് ശ്രീ ശ്രീനിവാസ് ചൗദരി അല്ലൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ഫലം കണ്ടെന്ന് പറയാം.നൂറു ദിവസം നീണ്ട റിലേ സത്യാഗ്രഹവും പാട്‌നയില്‍ നിന്ന് ഡല്‍ഹി വരെ നീണ്ട പ്രതിഷേധ സൈക്കിള്‍ യാത്രയും ബീഹാറിലെ കുട്ടികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ബീഹാര്‍ മുഖ്യമന്ത്രി,പ്രധാനമന്ത്രി,പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടപടിയുണ്ടായിരിക്കുകയാണ് .നിലവില്‍ സ്‌കൂളിന് പ്രത്യേക അടുക്കള,സ്‌റ്റോര്‍ റൂം എന്നിവയ്ക്ക് ഫണ്ടനുവദിച്ചു.പാചകം ചെയ്യുന്ന ആഹാരം രുചിച്ച ശേഷം നല്ലതെന്ന് ഉറപ്പുവരുത്തിയിട്ടാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഗുണമേന്മയുണ്ട് .പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട് .

മാനവത ബ്രിസ്‌റ്റോളിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് .യോഗയും സ്വഭാവ രൂപീകരണവുമൊക്കെ യോഗ അദ്ധ്യാപികയായ ശ്രീ ലീന തോമസ് കുട്ടികളെ പഠിപ്പിക്കുന്നുണ്ട് .20 ഓളം കുട്ടികള്‍ സ്ഥിരമായി ഇവിടെ യോഗ പരിശീലിക്കുകയാണ്.യോഗയ്ക്ക് പുറമേ മാനവത ബ്രാഡ്‌ലി സ്‌റ്റോക്ക് സ്‌കൗട്ട് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട് .യുകെയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രസ്ഥാനം ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ ആരംഭിക്കുന്നത് .

മാനവത സ്‌കൗട്ട്,മുതിര്‍ന്നവര്‍ക്കുള്ള യോഗ,കുട്ടികള്‍ക്കുള്ള യോഗ,വ്യക്തിത്വ വികസനം,ആരോഗ്യ ജീവിതത്തിനുള്ള പരിശീലനം എന്നിവയെല്ലാം മാനവതയുടെ ക്ലാസുകളുടെ ഭാഗമാണ്.ഹാളിനായുള്ള ചാര്‍ജൊഴിച്ച് ഫീസിന്റെ ബാക്കി തുക പാവപ്പെട്ടവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.

മാനവതയുടെ സ്ഥാപകനായ ശ്രീ ശ്രീനിവാസ് അല്ലൂരി യുകെയിലും യുഎസിലും ഇന്ത്യയിലുമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്.യുകെയിലെ ഐടി കമ്പനിയായ സാന്തത ടെക്‌നോളജിയുടെ സിഇഒ ആയ ശ്രീ ശ്രീനിവാസ് യോഗയിലൂടെയും സേവനത്തിലൂടെയും തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്ന വ്യക്തിയാണ്.ലളിതമായ ജീവിതം നയിച്ച് ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുയാണ് അദ്ദേഹം.

യോഗയെന്ന ശീലം നമ്മുടെ ജീവിതത്തന്റെ ഭാഗമാക്കാന്‍ മാനവത ഒരവസരം തുറന്നുതന്നിരിക്കുകയാണ്.യോഗ പരിശീലനത്തിനായി ഈ നമ്പറില്‍ ബന്ധപ്പെടുക

ലീന തോമസ് 07501053204




കൂടുതല്‍വാര്‍ത്തകള്‍.