CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 56 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി.

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി  കൾച്ചറൽ അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി. ടിമ്പർലി മെതോഡിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് മനോജ്‌ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.                             

സീറോ മലങ്കര ചാപ്ലിയൻ  ഫാ.തോമസ്‌ മടുക്ക മൂട്ടിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്കി. ക്ഷണികമായ ജീവിതത്തിൽ മനുഷ്യർ നല്ല മാതൃകകളായി ജീവിക്കുവാനും മറ്റുള്ളവർക്ക് വെളിച്ചം പകരുവാനും അദ്ദേഹം തന്റെ പ്രസംഗത്തിൽ  ആഹ്വനം ചെയ്തു. ജാതി മത ചിന്തകൾക്ക് അതീതമായി മാഞ്ചസ്റ്ററിലെ മുഴുവൻ മലയാളികളും ഒത്തുകൂടി സൌഹൃദം പങ്കുവെച്ചുള്ള വേദിയാണ് MMCA എന്ന് പ്രസിഡൻ്റ് മനോജ്‌ സെബാസ്റ്റ്യൻ തന്റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.                                   

ഇതേ തുടർന്ന് കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ വേദിയിൽ എത്തിയ സാന്താക്ലോസ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. എബ്രഹാം ചെറിയാനാണ് ഇക്കുറി സാന്താക്ലോസായി എത്തിയത്. കേക്ക് മുറിച്ച് സൌഹൃദം പങ്കിട്ടതോടെ കലാപരിപാടികൾക്ക് തുടക്കമായി. കുട്ടികളും മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ എത്തിയതോടെ കാണികൾക്ക് നിറവിരുന്നായി. കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം പരിപടികൾക്ക് നേതൃത്വം നല്കി.                            

MMCA ഡാൻസ് കുട്ടികൾ വേദിയിൽ തിമർത്ത് ആടിയപ്പോൾ ഏവർക്കും മികച്ച വിരുന്നായി. ഫാഷൻ ഷോയെ തുടർന്ന് ചിൽഡ്രൻസ് ഡേ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതവും, വൈസ് പ്രസിഡൻ്റും   പി.ആർ.ഒയുമായ ബെന്നിച്ചൻ മാത്യു നന്ദിയും രേഖ പ്പെടുത്തി .                        

വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു. പരിപാടികളുടെ വിജയത്തിന് സഹകരിച്ച ഏവർക്കും എക്സിക്യൂട്ടീവ് കമ്മ്യൂണിറ്റി നന്ദി രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.