CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 45 Seconds Ago
Breaking Now

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണം: ഡോ.ഖാലിദ്‌ അല്‍ മഈന

പ്രമുഖ അറബ്‌ എഴുത്തുകാരന്‍ ഡോ. ഖാലിദ്‌ അല്‍ മഈനക്ക്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍.

കോഴിക്കോട്‌: സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ എഴുത്തുകാര്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന്‌ പ്രമുഖ അറബ്‌ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.ഖാലിദ്‌ അല്‍ മഈന അഭിപ്രായപ്പെട്ടു. മര്‍കസില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പകരം പൊതുധാരയോടൊപ്പം സുരക്ഷിതമായി നില്‍ക്കാനാണ്‌ ഇപ്പോള്‍ എഴുത്തുകാരില്‍ പലര്‍ക്കും താല്‍പര്യം. ഇത്‌ അപകടകരമാണ്‌. ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ സുരക്ഷിതത്വം കണ്ടെത്തുന്നവരാകണം എഴുത്തുകാര്‍. സാമൂഹിക പ്രതിബദ്ധത പ്രൊഫഷനലിസത്തിന്റെ ഭാഗമാണ്‌. മറ്റു തൊഴിലുകള്‍ പോലെയല്ല മാധ്യമ പ്രവര്‍ത്തനം. ഉത്തരവാദിത്വ പൂര്‍ണമായ മാധ്യമ പ്രവര്‍ത്തനത്തിന്‌ സാമൂഹിക നിര്‍മാണ പ്രക്രിയയില്‍ വലിയ പങ്ക്‌ വഹിക്കാനാവും. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി വേണം മാധ്യമ പ്രവര്‍ത്തനങ്ങളെ കാണാന്‍. അങ്ങിനെ സമീപിക്കുന്ന പത്രപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അഭാവമാണ്‌ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. അദ്ദേഹം പറഞ്ഞു. സ്വീകരണ ചടങ്ങില്‍ സി.മുഹമ്മദ്‌ ഫൈസി, ഡോ.എം.എ.എച്ച്‌ അസ്‌ഹരി, ഉനൈസ്‌ മുഹമ്മദ്‌, ജലീല്‍ മാട്ടൂല്‍ സംബന്ധിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.