Breaking Now

അഫ്ഗാനിസ്താനില്‍ ചാവേര്‍ സ്‌ഫോടനം: മൂന്ന് മരണം

കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ചയുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

രണ്ടു രഹസ്യാന്വേഷണ ഏജന്റുമാരും ഒരു പോലീസ് ഓഫീസറുമാണ് മരിച്ചത്. ജലാലാബാദിലെ രഹസ്യാന്വേഷണ ഏജന്‍സി ഓഫീസിനു സമീപമാണ് ആദ്യസ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ ഓഫീസിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്ക് ലോഗറിലെ പോലീസ് ക്യാംപിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. രണ്ടാമത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.