Breaking Now

ഏകദിനറാങ്കിംഗ്: ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയെങ്കിലും ഇംഗ്ലണ്ടിന് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനായില്ല.

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് ജയിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ട് റേറ്റിങ്ങ് പോയന്‍റ് കുറഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമാകുകയായിരുന്നു.

ഇന്ത്യയ്ക്ക് 119 പോയിന്റും ഇംഗ്ലണ്ടിന് 117ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 116 പോയിന്റുമാണുള്ളത്. ഏകദിന ബാറ്റിംഗില്‍
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ഒന്നാം സ്ഥാനത്തും തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ തന്നെ എ.ബി.ഡിവില്ലേഴ്സാണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും, നായകന്‍ ധോനിയും മൂന്ന്, നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കി‍.

ബൌളിംഗില്‍ പാക് താരം സഹീദ് അജ്മലാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരേയ്ന്‍ രണ്ടാം സ്ഥാനവും നേടി. ഇന്ത്യയില്‍ നിന്ന് ഒന്‍പതാം സ്ഥാനത്തുള്ള രവീന്ദ്രജഡേജ മാത്രമാണ് ആദ്യപത്തില്‍ ഇടം നേടിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.