Breaking Now

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിഫൈനലില്‍. കേരളം- ഹരിയാന ക്വാര്‍ട്ടര്‍ ഫൈനല്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ അവസാനിച്ചു.

ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരിനേയും രണ്ടാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനേയും തോല്‍പ്പിച്ചതിനാലാണ് സമനിലയായിട്ടും കേരളം സെമിയിലെത്തിയത്.

ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തമിഴ്‌നാടിനെതിരെ മഹാരാഷ്ട്രക്ക് വിജയം. മഹാരാഷ്ട്രക്ക് വേണ്ടി ക്യാപ്റ്റനും മലയാളിയുമായ എന്‍.പി.പ്രദീപ് രണ്ടു ഗോളുകള്‍ നേടി. രണ്ടാം പകുതിക്ക് ശേഷം മുപ്പതാം മിനിറ്റിലും 43ാം മിനിറ്റിലുമായിരുന്നു പ്രദീപിന്റെ ഗോളുകള്‍. തമിഴ്‌നാടിന് വേണ്ടി രണ്ടാം പകുതിക്ക് ശേഷം നാല്‍പതാം മിനിറ്റില്‍ റീഗണ്‍ ആശ്വാസ ഗോള്‍ നേടി.

 

 




കൂടുതല്‍വാര്‍ത്തകള്‍.