Breaking Now

ഇന്ത്യയുടെ മാറില്‍ പാകിസ്‌താന്‍ കുഴിബോംബ്‌ സ്‌ഥാപിക്കുന്നു: ആന്റണി

ജമ്മു കാശ്‌മീരില്‍ നിയന്ത്രണരേഖയ്‌ക്കു സമീപം പാകിസ്‌താന്‍ കാലങ്ങളായി കുഴിബോംബ്‌ സ്‌ഥാപിക്കുകയാണെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി ലോക്‌സഭയെ അറിയിച്ചു.

2012 നവംബര്‍ 24 നും 26 നും മധ്യേ പൂഞ്ച്‌ ജില്ലയിലെ കൃഷ്‌ണഘട്ടി മേഖലയില്‍ കുഴിബോംബുകള്‍ സ്‌ഥാപിച്ചത്‌ ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തി ലംഘിചെത്തിയ പാക്‌ സൈനികര്‍  ഇന്ത്യന്‍ ഭടന്റെ കഴുത്തറുത്ത സംഭവമുണ്ടായതു കൃഷ്‌ണഘട്ടിയിലായിരുന്നു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ്‌ നടത്തുന്നതു തടയാന്‍ പാകിസ്‌താന്‍ സേന ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തു കുഴിബോംബ്‌ സ്‌ഥാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ എഴുതി നല്‍കിയ മറുപടിയിലാണ്‌ ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഇന്ത്യന്‍ ഭടന്റെ കഴുത്തറുത്ത സംഭവത്തെത്തുടര്‍ന്ന്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പൂഞ്ച്‌ സെക്‌ടറിലെ ചകന്‍ ധാ ബാഗില്‍ നടന്ന ബ്രിഗേഡിയര്‍ തല ഫ്‌ളാഗ്‌ മീറ്റിംഗില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കുഴിബോംബ്‌ സ്‌ഥാപിക്കുന്നതിന്റെ ഫോട്ടോകള്‍ ജനുവരിയില്‍ ഇന്ത്യന്‍ െസെന്യം പ്രസിദ്ധീകരിച്ചു. ഈ ചിത്രങ്ങളും ഫ്‌ളാഗ്‌ മീറ്റിംഗില്‍ പാകിസ്‌താനു െകെമാറിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.