Breaking Now

പോർട്ട്‌സസ്മൗത്തിലെ അഞ്ജുവിന്റെ മരണം ആത്മഹത്യ ...

പോർട്ട്‌സസ്മൗത്തിനു സമീപമുള്ള പീറ്റെർസ് ഫീൽഡിലെ ബീച്ച് നഴ്സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന അഞ്ജുവിന്റെ മരണം ആത്മഹത്യ യാണെന്ന് സ്ഥിതീകരിച്ചു.

ആത്മഹത്യ യുടെ കാരണം അറിവായിട്ടില്ല. ഒൻപത് മാസം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. വിവാഹ ശേഷം യുകെയിലെത്തിയ എറണാകുളം ജില്ലയിലെ കോലഞ്ചേരി പുത്തെൻ കുരിശു   സ്വദേശിയായ   അഞ്ജു ഭർത്താവ് ജിബിനോടൊപ്പം പോർട്ട്‌സസ്മൗത്തിൽ താമസിച്ചു വരികയായിരുന്നു. പിതാവിന് രോഗം കൂടി എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അടിയന്തിരമായി     അവധിയെടുത്താണ്   അഞ്ജു നാട്ടിലേക്ക് തിരിച്ചത്.വെള്ളിയാഴ്ച വയ്കുന്നേരം  പുത്തെൻ കുരിശിലെ വീട്ടിൽ വെച്ചാണ്  അഞ്ജു ആത്മഹത്യക്ക്  ശ്രമിച്ചത് .ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്കു  മരണം സംഭവിച്ചു .മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു   ശേഷം വീട്ടിലേക്കു കൊണ്ടുവരും.അഞ്ജുവിന്റെ   മരണവാർത്ത യാറിഞ്ഞു നാട്ടിലേക്ക് തിരിച്ച  ജിബിൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയിട്ടുണ്ട് . മിക്കവാറും ഇന്നുതന്നെ ശവസംസ്കാരം നടന്നേക്കും.      

ലണ്ടനിലെ വിംബ്ലിയിൽ ജോലി ചെയ്തിരുന്ന അഞ്ജുവിൻറെ ഭർത്താവായ ജിബിനു രണ്ട് മാസം മുൻപാണ്‌ പോർട്ട്‌സസ്മൗത്തിനു സമീപമുള്ള പീറ്റെർസ് ഫീൽഡിലെ ബീച്ച് നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് പോർട്ട്‌സസ്മൗത്തിലേക്ക് താമസം മാറ്റിയത്. വിവാഹത്തെ തുടർന്നു ഡിപ്പെൻഡന്റ് വിസയിലെത്തിയ അഞ്ജു ഇതേ ഹോസ്പിറ്റലിൽ കെയറർ ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുൻപ് പോർട്ട്‌സസ്മൗത്തിൽ എത്തിയതിനാൽ ഇവിടുത്തെ മലയാളികളുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല.  മുൻപ് പോർട്ട്‌സസ്മൗത്തിൽ  താമസിച്ചിരുന്ന കോതമംഗലം പോത്താനിക്കാട് സ്വദേശി അനീഷ്‌ ജോര്ജിന്റെ  പെട്ടന്നുണ്ടായ മരണത്തിന്റെ  ഞെട്ടലിൽ നിന്ന് മുക്തരാകും മുമ്പാണ്  അഞ്ജുവിന്റെ  മരണം. അഞ്ജുവിന്റെ കുടുംബത്തിനു യുറോപ് മലയാളിയുടെ  ആദരാന്ജലികൾ




കൂടുതല്‍വാര്‍ത്തകള്‍.