Breaking Now

ബ്രിസ്റ്റോൾ - കാർഡിഫ് റീജിയണിൽ അഭിഷേകാഗ്നി പെയ്തിറങ്ങുമ്പോൾ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ......

ബഹുമാനപ്പെട്ട ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഒക്ടോബർ 28 ലെ ബ്രിസ്റ്റോൾ കാർഡിഫ് അഭിഷേകാഗ്നി കൺവൻഷന്‌ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 

1 . രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് 6 മണിക്ക് സമാപിക്കും. 

2 . കൺവൻഷൻ സെന്ററിന്റെ അഡ്രസ്: Corpus Christy RC High School ,  Ty-Draw Rd, Lisvane, Cardiff CF23 6XL .

3 . കൺവൻഷൻ ഹാളിനോട് ചേർന്ന് തന്നെ സൗജന്യ പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. 

4 . ഈ കൺവൻഷനിൽ 8 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ പ്രധാന ഹാളിന്റെ സമീപത്തുള്ള ഹാളിൽ നടക്കും.

5 . ഉച്ചഭക്ഷണം ആവശ്യമുള്ളവർ പ്രത്യേകിച്ച് കുട്ടികൾക്ക് ലഞ്ച് ബോക്സ് കയ്യിൽ കൊടുത്ത് വിടേണ്ടതാണ്. 

6 . മാതാപിതാക്കൾ രജിസ്ട്രേഷന് ശേഷം കുട്ടികളെ അവരുടെ ഹാളിൽ എത്തിക്കേണ്ടതും വൈകുന്നേരം കൺവൻഷൻ സമാപിച്ചതിനു ശേഷം കളക്ട് ചെയ്യേണ്ടതുമാണ്. 

7 . കൺവൻഷന്‌ വോളന്റിയേഴ്‌സ് ആയിട്ടുള്ളവർ 8 മണിക്ക് കൺവൻഷൻ ഹാളിൽ എത്തിച്ചേരേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബ്രിസ്റ്റോൾ - കാർഡിഫ് റീജിയണൽ അഭിഷേകാഗ്നി ടീം മെമ്പേഴ്‌സ് ആയ ഫിലിപ്പ് കണ്ടോത്ത് (07703063836) , റോയി സെബാസ്റ്റ്യൻ, ജോസി മാത്യു, ജോൺസൻ പഴംമ്പള്ളി, ഷിജോ തോമസ്, ലിജോ പടയാട്ടിൽ, റോജൻ ആന്റണി, ലിജോ സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെടുക. 

വാർത്ത: ഫിലിപ് കണ്ടോത്ത് 

 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.