CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 23 Seconds Ago
Breaking Now

ഏഴാമത് ഇടുക്കി ജില്ലാ സംഗമം ഏപ്രിൽ 21 ന് ബർമിംഹ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു....

യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ ഏപ്രിൽ 21ന് ബർമിംഹ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു.

ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി  ഓർമ്മിപ്പിക്കുന്നു.

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ട് നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കൻ  സാധിച്ചത്

യുകെയിലുള്ള ഓരോ ഇടുക്കിക്കാർക്കും അഭിമാനിക്കാനുള്ളതാണ്. അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമം സ്പോട്സ് രംഗത്തും  കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വരുന്നു. 

ഏപ്രിൽ മാസം 21 ന്  വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.

യുകെയിൽ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ  പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre -

Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.

വാർത്ത: ഇടുക്കി ജില്ലാ സംഗമം 




കൂടുതല്‍വാര്‍ത്തകള്‍.