CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 48 Seconds Ago
Breaking Now

റിപബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് 4-ാം നിരയില്‍; രോഷാകുലരായി കോണ്‍ഗ്രസ്; പാര്‍ട്ടി അധ്യക്ഷനെ നാറ്റിക്കാനുള്ള പരിപാടിയെന്ന് ആരോപണം

സീറ്റ് കിട്ടിയത് എവിടെയാണെന്ന് നോക്കാതെ റിപബ്ലിക് ദിന പരേഡില്‍ രാഹുല്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റിപബ്ലിക് ദിന പരേഡില്‍ നാലാമത്തെ വരിയില്‍ സീറ്റ് അനുവദിച്ചതിനെ ചൊല്ലി തര്‍ക്കം. പ്രോട്ടോക്കോള്‍ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിക്കുന്നത്. തങ്ങളുടെ പ്രസിഡന്റിനെ കുറച്ച് കാണിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് പറയുന്നു.

മുന്‍കാലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് മുന്‍നിരയില്‍ സീറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കുറി രാഹുലിന് നാലാം നിരയിലാണ് സീറ്റെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാംകിട രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെ നാണംകെടുത്താനുള്ള നീക്കമാണിത്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ക്ക് മുന്നിലും, ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നിലും രാഹുല്‍ ഒന്നുമല്ലെന്ന് കാണിക്കാനുള്ള ശ്രമമാണിത്. ബിജെപിയുടെ രീതിയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

എന്നാല്‍ സീറ്റ് കിട്ടിയത് എവിടെയാണെന്ന് നോക്കാതെ റിപബ്ലിക് ദിന പരേഡില്‍ രാഹുല്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. രാജ്യത്തിന്റെ 69-ാമത് റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ 10 ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.




കൂടുതല്‍വാര്‍ത്തകള്‍.