CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 10 Seconds Ago
Breaking Now

ദംഗലിനെ വരെ തഴഞ്ഞെങ്കിലും പദ്മാവതി പാക്കിസ്ഥാന് പ്രിയപ്പെട്ടതായി ; ഒരു കട്ടുമില്ലാതെ റിലീസിന് !!

ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തവിധം ചിത്രത്തില്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്

പദ്മാവത് റിലീസിനെത്തിയ ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. പേരുള്‍പ്പെടെ 26 മാറ്റങ്ങള്‍ വരുത്തിയിട്ടു കൂടി പലയിടത്തും പ്രക്ഷോഭങ്ങള്‍ രൂക്ഷമായി. എന്നാല്‍ പാകിസ്താനില്‍ ചിത്രത്തിന് ഒരു കട്ടു പോലുമില്ല. പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കി.ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തവിധം ചിത്രത്തില്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. അടുത്ത ദിവസം തന്നെ സിനിമ പാകിസ്താനില്‍ റിലീസ് ചെയ്യുമെന്നും പാക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ് ചെയര്‍മാന്‍ അറിയിച്ചു.

ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ധീന്‍ ഗില്‍ജി വില്ലനായെത്തുന്നതിനാല്‍ മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സറിങ് ആവശ്യമായി വരുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഒരുകട്ടുപോലും നടത്താതെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിത നടപടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെത്.

കഴിഞ്ഞ വര്‍ഷം ദംഗലിന് പാകിസ്താന്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല. ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും നീക്കണമെന്ന ആവശ്യം ആമിര്‍ഖാന്‍ അംഗീകരിക്കാത്തതിനാലാണ് പാക്കിസ്ഥാന്‍ പ്രദര്‍ശനം നിഷേധിച്ചത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.