CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 15 Seconds Ago
Breaking Now

60 കോടി മുടക്കി ഇന്ത്യയിലെ അതിവേഗ ട്രെയ്‌ന്റെ പരീക്ഷണ ഓട്ടം പരാജയം ; ലോക്കല്‍ ട്രെയ്‌ന്റെ വേഗത പോലും കിട്ടിയില്ലെന്ന് സമ്മതിച്ച് റെയില്‍വേ

വിവരാവകാശം വഴി ചോദിച്ചപ്പോഴാണ് പരീക്ഷണ ഓട്ടം പാളിയെന്ന് റെയില്‍വേ തുറന്നു സമ്മതിച്ചത്.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയ്‌നായ ഗതിമാന്‍ എക്‌സ്പ്രസിനെ കടത്തിവെട്ടാന്‍ 60 കോടി മുടക്കി മുംബൈയില്‍ നടത്തിയ അതിവേഗ ട്രെയ്ന്‍ പരീക്ഷണ ഓട്ടം പരാജയം. ആറു വര്‍ഷത്തോളം നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പരീക്ഷണ ഓട്ടം നടത്തി പരാജയപ്പെട്ടത്. അതിവേഗ ട്രെയ്‌ന് ലോക്കല്‍ ട്രെയ്‌ന്റെ വേഗത പോലും കിട്ടിയില്ലെന്നതാണ് മറ്റൊരു വസ്തുത. ബോഗി ഡിസൈനിങ്ങില്‍ വന്ന പാളിച്ചയാണ് മണിക്കൂറില്‍ 140 കിലോമീറ്ററെന്ന സ്വപ്നം സാധിക്കാന്‍ കഴിയാതെ പോയത്.

2012 ലാണ് അതിവേഗ എം ആര്‍ വിസി 1181 ട്രെയ്‌ന്റെ പരീക്ഷണത്തിന് വെസ്റ്റേണ്‍ റെയില്‍വേ തുടക്കമിട്ടത്. എന്നാല്‍ ട്രെയ്ന്‍ എന്തുകൊണ്ട് സര്‍വീസ് തുടങ്ങുന്നില്ലെന്ന് വ്യക്തമാക്കിയുമില്ല. ഒടുവില്‍ വിവരാവകാശം വഴി ചോദിച്ചപ്പോഴാണ് പരീക്ഷണ ഓട്ടം പാളിയെന്ന് റെയില്‍വേ തുറന്നു സമ്മതിച്ചത്.

ട്രെയ്‌നിപ്പോള്‍ നാശത്തിന്റെ വക്കിലായിരിക്കുകയാണ്. ബോഗികള്‍ മറ്റ് ട്രെയ്‌നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് അല്ലെങ്കില്‍ മറ്റ് ലോക്കല്‍ ട്രെയ്‌നുകളെ പോലെ 80 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താനും റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.