CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 1 Seconds Ago
Breaking Now

കശ്മീരില്‍ റിപ്പബ്ലിക് ദിനത്തില്‍ ആശങ്കയുണ്ടാക്കി 18 കാരി ; ചാവേറെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പിടിയിലായ സാദിയ ഐഎസില്‍ ചേരാനെത്തിയതെന്ന് പോലീസ്

കശ്മീരിലോ മഹാരാഷ്ട്രയിലോ കേസില്ലാത്തതിനാല്‍ സാദിയയെ അമ്മയ്‌ക്കൊപ്പം വിടും. എന്നാല്‍ വിശദ അന്വേഷണത്തിനും ഉത്തരവിട്ടു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ കുറച്ചൊന്നുമല്ല 18 കാരി ആശങ്കയുണ്ടാക്കിയത്.ചാവേറായി പൂണെയില്‍ നിന്നൊരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ആശങ്കയുണ്ടാക്കിയത്. വലിയ ആശങ്കയും അന്വേഷവും തുടര്‍ന്നു. പിന്നീട് പരിശോധനയില്‍ പൂണെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖ് പിടിയിലായി. ഇവര്‍ ഐഎസില്‍ ചേരാന്‍ എത്തിയതാണെന്ന് ആദ്യം പോലീസിനോട് പറഞ്ഞു. എന്നാല്‍ സോഷ്യല്‍മീഡിയയിലെ തെറ്റായ പ്രചാരണം കാരണം വഴിതെറ്റി പോയതാണെന്ന് പോലീസ് തിരുത്തലുമായി എത്തി. എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. മകള്‍ക്ക് യാതൊരു ബന്ധമില്ലാത്ത ആരോപണമങ്ങളെന്നാണ് അമ്മ പറയുന്നത്. സാദിയ എന്തിന് ജമ്മുകശ്മിരിലെത്തിയെന്ന ചോദ്യത്തിന് അവര്‍ക്കുത്തരം ഉണ്ടായിരുന്നില്ല .

കശ്മീരിലോ മഹാരാഷ്ട്രയിലോ കേസില്ലാത്തതിനാല്‍ സാദിയയെ അമ്മയ്‌ക്കൊപ്പം വിടും. എന്നാല്‍ വിശദ അന്വേഷണത്തിനും ഉത്തരവിട്ടു.

പൂണെയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പല തവണ പിടികൂടിയ പെണ്‍കുട്ടി കശ്മിരിലേക്ക് പ്രവര്‍ത്തനം മാറ്റിയെന്നാണ് വിവരം. നിരീക്ഷണം ശക്തമാക്കും. എല്ലാ ജില്ലകളിലെ ആസ്ഥാനത്തും വിവരം കൈമാറി.

ആദ്യം ഐഎസിലേക്കെന്നും പിന്നീട് കശ്മീരിലെ സ്ഥിതി ഗതികളെ പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയവുമായി എത്തിയതാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 2015ല്‍ പൂണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായുള്ള ബന്ധത്തിന്റെ പേരില്‍. അന്ന് പ്ലസ് വണ്ണിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനും എടിഎസ് വിധേയമാക്കിയിരുന്നു. പഠനവും പാതി വഴി നിര്‍ത്തിയിരുന്നു. പശ്ചാത്തലം തീവ്രവാദ അടുപ്പമുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കുകയാണ് പോലീസ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.