CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 21 Seconds Ago
Breaking Now

ഹര്‍ദിക് പാണ്ഡ്യയെ കപില്‍ ദേവിനോട് ഉപമിച്ച് ബുദ്ധിമുട്ടേണ്ട; മറ്റൊരു കപില്‍ദേവ് ഇനി ഉണ്ടാകില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്‍

ഒരു ദിവസം 20-25 ഓവറുകളാണ് കപില്‍ എറിഞ്ഞിരുന്നത്

ഇനിയൊരു കപില്‍ദേവ് പിറക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. ഹര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായി താരതമ്യം ചെയ്യുന്നതിനിടെയാണ് അസറുദ്ദീന്റെ പ്രതികരണം. സൗത്ത് ആഫ്രിക്കയിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ 93 റണ്‍ അടിച്ചുകൂട്ടി ഇന്ത്യയുടെ മാനം കാത്തതോടെ താരതമ്യത്തിന്റെ തോത് വര്‍ദ്ധിച്ചിരുന്നു.

'ഇനിയൊരു കപില്‍ദേവ് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനവും, ജോലി ഭാരവും ചേര്‍ത്ത് ഒരു കപില്‍ ഉണ്ടാവുന്നത് ബുദ്ധിമുട്ടാണ്. ഒരു ദിവസം 20-25 ഓവറുകളാണ് അദ്ദേഹം എറിഞ്ഞിരുന്നത്. ഇന്നത്തെ പല താരങ്ങള്‍ക്കും ഇതിന്റെ അടുത്ത് പോലും എത്താന്‍ കഴിയില്ല', 54-കാരനായ താരം വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. ബൗളര്‍മാരാണ് ഈ വിജയം ഇന്ത്യക്ക് അനുകൂലമാക്കിയതെന്ന് അസറുദ്ദീന്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഫലം വിപരീതമായത്. ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ഇത്രയും മികച്ച കളി പുറത്തെടുത്ത ടീമിനെ പ്രശംസിക്കാനും അസറുദ്ദീന്‍ മറന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.