CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 33 Seconds Ago
Breaking Now

ഉറക്കത്തില്‍ ആരോ തന്റെ ചുണ്ടില്‍ തൊടുന്നത് പോലെ തോന്നി ; ട്രെയ്‌നില്‍ രക്ഷിക്കാന്‍ ഒച്ചവച്ചിട്ടും ആരും സഹായത്തിനെത്തിയില്ല ; സനുഷ പറയുന്നു

തനിക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന അയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചിട്ടും അടുത്തുണ്ടായിരുന്ന സഹയാത്രികരാരും സഹായത്തിനെത്തിയില്ലെന്ന് സനൂഷ പറയുന്നു.

ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ബുധനാഴ്ച രാത്രി തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യവേ വടക്കാഞ്ചേരി സ്റ്റേഷണനില്‍ വച്ചാണ് സനൂഷയ്ക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. നടിയുടെ അടുത്ത ബെര്‍ത്തിലെ യാത്രക്കാരനായിരുന്നു ആന്റോ ബോസ്. തനിക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന അയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചിട്ടും അടുത്തുണ്ടായിരുന്ന സഹയാത്രികരാരും സഹായത്തിനെത്തിയില്ലെന്ന് സനൂഷ പറയുന്നു. 

ഞാന്‍ ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരുടെയോ കൈ ഉരയുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ തൊട്ടടുത്ത ബര്‍ത്തിലുള്ള ഒരാളുടെ കയ്യാണെന്ന് മനസ്സിലായി. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. നടന്ന സംഭവത്തെക്കുറിച്ച് താഴെ ഇരുന്ന ഒരാളോട് പറഞ്ഞിട്ടും ആരും പ്രതികരിച്ചില്ല. രണ്ടുപേര്‍ മാത്രമേ എന്റെ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. അവര്‍ ഉടന്‍ തന്നെ ടിടിആറിനെ വിളിച്ചുവരുത്തി.

വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നിയെന്നും സനുഷ പറഞ്ഞു. ഫേസ്ബുക്കിലൂടെ മാത്രം പ്രതികരിച്ചാല്‍ പോര മലയാളികളെന്നും സനുഷ ഓര്‍മ്മിപ്പിക്കു. സംഭവം നടന്നപ്പോള്‍ പ്രതികരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. സഹായിക്കാനെത്തിയവര്‍ ടിടിആറിനെ വിളിക്കാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. പ്രശ്‌നം പരിഹരിച്ചിട്ട് പോയാല്‍ മതിയെന്നായിരുന്നു എന്റെ നിലപാട്. ഓരോ സ്ത്രീയും യാത്ര ചെയ്യുന്നത് എന്തെങ്കിലും സംഭവിച്ചാല്‍ ആരെങ്കിലും രക്ഷിക്കാനെത്തും എന്ന വിശ്വാസത്തോടെയാണ്. പക്ഷേ ആരും സഹായിച്ചില്ല. ഇതേ സ്വഭാവമാണ് ആളുകളുടേതെങ്കില്‍ ഒരാളെ തട്ടിക്കൊണ്ട് പോകുന്നതും കണ്ടാലും ആരും രക്ഷിക്കാനെത്തില്ല. ഇങ്ങനെയൊരു അനുഭവം ഇനിയൊരു കുട്ടിക്കും നാളെ ഉണ്ടാകരുത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ തിരിച്ച് പ്രതികരിക്കാന്‍ നമ്മള്‍ തയ്യാറാകണം. അങ്ങനെ കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാന്‍ എന്റെ ഈ നീക്കം സഹായകമാകട്ടെ എന്നും വിശ്വസിക്കുന്നു. എനിക്കുണ്ടായ ഈ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. 

വീട്ടില്‍ എന്നെ ഒരാണ്‍കുട്ടിയെപ്പോലെ തന്നെയാണ് വളര്‍ത്തിയത്. ഒരാള്‍ നമ്മുടെ ശരീരത്തില്‍ അനുമതി ഇല്ലാതെ സ്പര്‍ശിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. എന്റെ വീട്ടില്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോള്‍ എനിക്കുണ്ടായ സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകും... സനുഷ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.