CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 49 Seconds Ago
Breaking Now

തളത്തില്‍ ദിനേശനായി നിവിന്‍ ; ശോഭയായി നയന്‍താര

തളത്തില്‍ ദിനേശനായി നിവിന്‍ പോളിയെത്തുന്ന ചിത്രത്തില്‍ നായികയായി നയന്‍താര . കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും, അതിനുശേഷം ഉടന്‍ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍, ഡ്രാമ എന്ന ചിത്രത്തിലെ ദിനേശന്‍ എന്ന കഥാപാത്രമാകാന്‍ നിവിനെത്തും.

ചിത്രത്തിന്റെ നിര്‍മ്മാതാവായ നടന്‍ അജു വര്‍ഗ്ഗീസാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും അജു ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചു. ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍ താര ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അച്ഛന്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന പ്രസിദ്ധ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാന്‍ താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൊരുക്കിയിരിക്കുന്നത് . മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.