CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 55 Seconds Ago
Breaking Now

പദ്മാവത് കണ്ടു രജപുത്രരുടെ അഭിമാനമെന്ന് ബോധ്യമായി; ചിത്രത്തിനെതിരെയുള്ള പ്രക്ഷോഭം പിന്‍വലിച്ച് കര്‍ണ്ണിസേന; ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായോ?

രജപുത്രന്‍മാരുടെ അന്തസ്സിനെ ഹനിക്കുന്ന ഒന്നും തന്നെ ചിത്രത്തില്‍ കാണിക്കുന്നില്ല.

കല്ല്യാണരാമന്‍ എന്ന ചിത്രത്തില്‍ ഇന്നസെന്റ് ചോറിടട്ടെ, ചോറിടട്ടെ എന്ന് ചോദിച്ചത് പോലെയാണ് കര്‍ണ്ണി സേനയുടെ നിലപാട്. സഞ്ജയ് ലീല ഭന്‍സാലി ചിത്രം പദ്മാവതിന് എതിരെയുള്ള പ്രക്ഷോഭവും പോരാട്ടവും മൂലം പല സംസ്ഥാനങ്ങളിലും അക്രമങ്ങളും അഴിഞ്ഞാട്ടവും നടന്നു. ഇതെല്ലാം കഴിഞ്ഞ് സിനിമ കണ്ടപ്പോഴാകട്ടെ ദേ കിടക്കുന്നു പ്രതിഷേധം വെറും നിലത്ത്.

പദ്മാവതിനെതിരെ ഒരു വര്‍ഷക്കാലം നീണ്ട പ്രക്ഷോഭം അവസാനിപ്പിക്കുകയാണെന്ന് കര്‍ണ്ണി സേന പ്രഖ്യാപിച്ചു. രജപുത്രന്‍മാരുടെ ധൈര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം തന്നെയാണ് പദ്മാവത് എന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന റാണി പദ്മാവതിയും, രണ്‍വീര്‍ സിംഗിന്റെ അലാവുദ്ദീന്‍ ഖില്‍ജി കഥാപാത്രവും തമ്മില്‍ പ്രണയ സീന്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇതുവരെ പ്രശ്‌നങ്ങള്‍.

ഇത്തരമൊരു സീന്‍ തന്റെ സിനിമയില്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സംവിധായകന്റെ വാക്കുകള്‍ക്ക് കര്‍ണ്ണി സേന വിലകല്‍പ്പിച്ചില്ല. ദീപികയ്ക്കും, ഭന്‍സാലിക്കും എതിരെ കൊലവിളി വരെ ഉയര്‍ന്നു. ഒടുവില്‍ സംഘനയുടെ ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് ഗോഗാമദിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ണ്ണിസേന അംഗങ്ങള്‍ ചിത്രം കണ്ടതോടെയാണ് വസ്തുത ബോധ്യപ്പെട്ടതത്രേ.

രജപുത്രന്‍മാരുടെ അന്തസ്സിനെ ഹനിക്കുന്ന ഒന്നും തന്നെ ചിത്രത്തില്‍ കാണിക്കുന്നില്ല. ഇതുപരിഗണിച്ച് ചിത്രത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്നും പിന്‍വാങ്ങുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ തീയേറ്ററിലും ചിത്രം എത്തിക്കാന്‍ സഹായം നല്‍കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു കളഞ്ഞു. ഇതുവരെ നാട്ടുകാരെയും സര്‍ക്കാരുകളെയും ബുദ്ധിമുട്ടിച്ച ഈ കര്‍ണ്ണി സേനക്കാരെ ഇന്നസെന്റ് പറഞ്ഞ പോലെ രണ്ട് ഡയലോഗ് വിളിക്കാതെ തരമില്ല.




കൂടുതല്‍വാര്‍ത്തകള്‍.