CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 50 Seconds Ago
Breaking Now

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് മരണശിക്ഷ കൊടുത്തിട്ട് കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പോസ്‌കോ കേസുകളില്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കണമെന്നും ഹര്‍ജിക്കാര്‍

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് മരണശിക്ഷ മാത്രമല്ല ഉത്തരമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ക്ക് അനുസൃതമായ ശിക്ഷാവിധികള്‍ പോസ്‌കോ ആക്ട് 2012ല്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ വ്യക്തമാക്കി.

ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് പീഡനത്തിന് ഇരയായ കേസില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ്‌സറ്റിസ് എ.എം. ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെയാണ് നരസിംഹ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വധശിക്ഷ വിധിക്കണമെന്ന് വാദിച്ചപ്പോള്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പോസ്‌കോ കേസുകളില്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ കേസുകളില്‍ അന്തിതീര്‍പ്പ് കല്‍പ്പിക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. പീഡനത്തിന് ഇരയായ കുഞ്ഞ് ഇപ്പോള്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.