CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 42 Seconds Ago
Breaking Now

ജമ്മുവില്‍ പിടിയിലായ ഭീകരര്‍ക്ക് പരിശീലനത്തിന് പാക്ക് ഹൈക്കമ്മീഷന്‍ വക വീസ

പിടിയിലായ ഭീകരര്‍ തന്നെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്.

ജമ്മു കശ്മീരില്‍ ശനിയാഴ്ച പിടിയിലായ രണ്ടു ലഷ്‌കറെ ത്വയ്ബ ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം കിട്ടിയതായി വെളിപ്പെടുത്തല്‍. പിടിയിലായ ഭീകരര്‍ തന്നെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. പാക് ഹൈക്കമ്മീഷന്‍ തങ്ങള്‍ക്ക് അനുവദിച്ച വിസയുടെ സഹായത്താലാണ് പരിശീലനത്തിന് പാക്കിസ്ഥാനില്‍ പോയതെന്ന് പിടിയിലായ ഭീകരര്‍ പോലീസിനോട് പറഞ്ഞു.

കശ്മീര്‍ പോലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അബ്ദുള്‍ മജീദ് ബട്ട്, മുഹമ്മദ് അഷ്രഫ് മിര്‍ എന്നീ ഭീകരര്‍ പിടിയിലായത്.അതില്‍ അബ്ദുള്‍ മജിദ് ബാരാമുള്ള ജില്ലയിലെ ക്രീരി സ്വദേശിയാണ്. രണ്ടാമന്‍ പട്ടാന്‍ സ്വദേശിയും.

പരിശീലനം നേടിയ ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് പിടിയിലായത്. കശ്മീര്‍ ഭീകര സംഘടനയില്‍ ഔദ്യോഗികമായി ചേരും മുമ്പ് ഇവിടെ പിടികൂടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഔദ്യോഗികമായി ലഭിച്ച വിസ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ പോകുകകുയം അവിടെ വച്ച് പാക്കിസ്ഥാന്‍ കാരായ ഭീകരര്‍ക്കൊപ്പം ആയുധ പരിശീലനം നടത്തുകയും ചെയ്തതായി പിടിയിലായവര്‍ പറഞ്ഞു. കശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ഇവരെ ഏല്‍പ്പിച്ച ദൗത്വം.




കൂടുതല്‍വാര്‍ത്തകള്‍.