CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 1 Seconds Ago
Breaking Now

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന് മൃതദേഹം കത്തിച്ചു ; പ്രതി 14 കാരന്‍

ലൈംഗീക പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തോര്‍ത്തുപയോഗിച്ച് കഴുത്തു ഞെരിച്ചു. തുടര്‍ന്ന് മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം കത്തിച്ചു. 14 കാരനായ അയല്‍ക്കാരന്‍ പിടിയിലായി. കൂലിവേലക്കാരായ ദമ്പതികളുടെ മകളായ ഒനന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മടങ്ങിയെത്തുന്ന പെണ്‍കുട്ടി വൈകീട്ട് അഞ്ചു മണിയ്ക്ക് മൂത്ത സഹോദരങ്ങള്‍ സ്‌കൂളില്‍ നിന്ന് വരുന്നത് വരെ ഒറ്റയ്ക്കായിരിക്കും. മാതാപിതാക്കള്‍ വൈകിയേ പണി കഴിഞ്ഞ് വീട്ടിലെത്തൂ.

ബുധനാഴ്ച വൈകീട്ട് അയല്‍ വീട്ടിലെ കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി 14 കാരന്‍ പീഡിപ്പിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പ്രശാന്ത് എന്ന ഏഴു വയസ്സുകാരന് ഒപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ലൈംഗീക പീഡനത്തിന് ശേഷം മൃതദേഹം വീടിനുള്ളില്‍ തന്നെയിട്ട് കത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് തീ പിടിച്ചതായി ഇയാള്‍ അയല്‍ക്കാരെ അറിയിച്ചു.

പോലീസ് എത്തി പ്രശാന്തിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റകൃത്യത്തെ കുറിച്ച് സൂചന കിട്ടി. പിന്നീട് ദീപകിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ലൈംഗീക പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തോര്‍ത്തുപയോഗിച്ച് കഴുത്തു ഞെരിച്ചു. തുടര്‍ന്ന് മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.പിന്നീട് വീടിന് തീപിടിച്ചതായി ഇയാള്‍ വിളിച്ചുപറഞ്ഞു.

ദീപക്കിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.