CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 42 Seconds Ago
Breaking Now

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കൊലപ്പെടുത്തി കത്തിച്ചു

യുപിയില്‍ നടന്നത് ഞെട്ടിക്കുന്ന കൊലപാതകം

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി വിവാഹ അഭ്യര്‍ത്ഥന തള്ളിയെന്ന പേരില്‍ കാണിച്ചത് കൊടും ക്രൂരത. പെണ്‍കുട്ടിയേയും സഹോദരിയേയും കൊന്നു. 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. അങ്കിത് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കുറ്റാരോപിതന്‍. ഷീലു (23), സഹോദരി ശിവാനി എന്നിവരാണ് അവരുടെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ അങ്കിത് ഷീലുവിനെ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ഷീലു ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഷീലുവിനെ ഇയാള്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷിയായതിനാലാണ് ശിവാനിയെ കൊന്നത്. മോട്ടോര്‍ സൈക്കിളിന്റെ ക്ലച്ച് വയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് ശിവാനിയെ അങ്കിത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെട്രോള്‍ ഉപയോഗിച്ച് രണ്ട് മൃതദേഹങ്ങളും കത്തിക്കുകയായിരുന്നു.

അങ്കിത് ഉള്‍പ്പെടെ സംശയമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവദിവസം അങ്കിതാണ് ഷീലുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് എന്നു വ്യക്തമായി. പിന്നീട് അങ്കിത് കുറ്റം സമ്മതിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ചുവെന്നും പോലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.