CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 12 Seconds Ago
Breaking Now

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

തിരുവന്തപുരത്ത് വേരുകളുള്ള അരുണിന്റെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലും എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലുമാണ് താമസം.വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറായിനെ വിവാഹം കഴിച്ച ദിവ്യ കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.

 




കൂടുതല്‍വാര്‍ത്തകള്‍.