CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 24 Seconds Ago
Breaking Now

മന്ത്രി തോമസ് ഐസക്ക് ഉഴിച്ചിലിനായി ചിലവാക്കിയത് 1.20 ലക്ഷം രൂപ !!

ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയ്ക്കായി മന്ത്രി ചിലവാക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഇതില്‍ 79200 രൂപയും താമസ ചിലവാണ്.

കണ്ണട വിവാദത്തിന് പിന്നാലെ ഇടതു പക്ഷത്തിന് നാണക്കേടായി പുതിയ റിപ്പോര്‍ട്ട്. ചികിത്സാ ചിലവിന്റെ പേരില്‍ മന്ത്രി തോമസ് ഐസക്ക് വന്‍ തുക എഴുതിയെടുത്തു. 2016 ല്‍ സ്വകാര്യ വൈദ്യശാലയില്‍ ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയ്ക്കായി മന്ത്രി ചിലവാക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഇതില്‍ 79200 രൂപയും താമസ ചിലവാണ്.

2016 ഡിസംബര്‍ 13 മുതല്‍ 27 വരെ നടത്തിയ ചികിത്സയ്ക്കുള്ള തുക 21990 രൂപ മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ച് ചിലവ് ചുരുക്കാന്‍ ആവശ്യപ്പെടുന്ന ധനമന്ത്രി പക്ഷെ സ്വകാര്യ സ്ഥാപനത്തിലെ ചിലവേറിയ താമസം തിരഞ്ഞെടുത്തുവെന്ന് വിമര്‍ശനമുണ്ട്.

നേരത്തെ 49900 രൂപയുടെ കണ്ണട വാങ്ങി സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിവാദത്തിന് ഇടയാക്കിയിരുന്നു. മന്ത്രി കെ കെ ശലജയും കണ്ണട വാങ്ങാന്‍ വലിയ തുക ചിലവാക്കിയതിന്റെ പേരില്‍ നാണം കെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.